Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2017 10:58 PM GMT Updated On
date_range 7 Aug 2017 10:58 PM GMTപ്രകൃതിവിരുദ്ധ പീഡനം: മദ്റസ വിദ്യാർഥി ആശുപത്രിയിൽ
text_fieldsbookmark_border
മുക്കം: കാരശ്ശേരി സർക്കാർപറമ്പ് മദ്റസയിലെ അനാഥ വിദ്യാർഥിയെ യുവാവ് പ്രകൃതിവിരുദ്ധ പീഡനം നടത്തിയതായി പരാതി. അവശനായ കണ്ണൂർ സ്വദേശിയായ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുക്കളുടെ പരാതിയിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കൊല്ലം സ്വദേശിയെന്ന് പരിചയപ്പെടുത്തിയ യുവാവ് തന്നെ ദർസിൽ വിദ്യാർഥിയായി ചേർക്കണമെന്നാവശ്യപ്പെട്ട് എത്തിയിരുന്നു. പേക്ഷ, പ്രായക്കൂടുതൽ കാരണവും കൂടെ രക്ഷിതാക്കളില്ലാത്തതിനാലും ചേർക്കാനാവില്ലെന്ന് ഉസ്താദ് അറിയിച്ചു. രാത്രിയായതിനാൽ താമസിക്കാൻ യുവാവ് അനുവാദം ചോദിച്ചപ്പോൾ കമ്മിറ്റി ഇടപെട്ട് പള്ളിയിലെ താഴത്തെ നിലയിൽ കഴിയാൻ അനുവാദം നൽകി. ഈ രാത്രിയിലാണ് സംഭവം നടന്നതായി പരാതിയിലുള്ളത്. യുവാവ് വെള്ളിയാഴ്ച ഉച്ചയോടെ സ്ഥലംവിടുകയും ചെയ്തു. ശനിയാഴ്ച രാവിലെ അസ്വസ്ഥത കാണിച്ച കുട്ടി നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് ബന്ധുക്കൾ എത്തി കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊല്ലം പറവൂർ സ്വദേശിയെന്ന് പറഞ്ഞ യുവാവിെൻറ പേര് അബ്ദുറഹൂഫ് എന്നും റാഷിദ് എന്നും പറഞ്ഞതായി മദ്റസ അധികൃതർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story