മാന്ത്രികതയുടെ നാഥിന് ഇനി അക്ഷരവീടിെൻറ സ്നേഹത്തണൽ...
text_fieldsവർക്കല: പ്രതിസന്ധികളോട് മായാജാലം കാട്ടി അതിജീവനം വിരിയിച്ച മജീഷ്യൻ നാഥിന് ഇനി സ്നേഹാക്ഷരങ്ങളുടെ തണൽ. നിറഞ്ഞ സദസ്സിനെ സാക്ഷി നിർത്തി സ്നേഹാദരവോടെ നാഥിന് ‘അക്ഷരവീട്’സമർപ്പിച്ചു. മാജിക് എന്ന മാധ്യമത്തിലൂടെ സമൂഹത്തിലെ തിന്മകൾക്കെതിരെ നടത്തിയ പോരാട്ടങ്ങളും ചെറുത്തുനിൽപ്പുമാണ് മജീഷ്യൻ നാഥിനെ ‘അക്ഷരവീടി’ന് അർഹനാക്കിയത്. മാധ്യമം ദിനപത്രവും താരസംഘടനയായ ‘അമ്മ’യും ധനവിനിമയരംഗത്തെ ആഗോള സ്ഥാപനമായ ‘യൂനിമണി’യും ആരോഗ്യമേഖലയിലെ രാജ്യാന്തരനാമമായ ‘എൻ.എം.സി’ഗ്രൂപ്പും ചേർന്ന് ഒരുക്കിയ സ്നേഹത്തണൽ വർക്കല പാലച്ചിറ മേവ കൺവെൻഷൻ സെൻററിൽ നടന്ന ചടങ്ങിലാണ് സമ്മാനിച്ചത്.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്ക് മലയാളത്തിലെ 51 മധുരാക്ഷരങ്ങളിൽ വീടൊരുക്കുന്ന അക്ഷരവീട് പദ്ധതിയിൽ ‘ഋ’എന്ന് നാമകരണം ചെയ്ത ഭവനമാണ് നാഥിന് കൈമാറിയത്. ജി. ശങ്കർ രൂപകല്പന ചെയ്ത് വർക്കല ഇലകമൺ അയിരൂരിൽ പൂർത്തിയായ വീടിെൻറ പ്രശസ്തിപത്രം മന്ത്രി കടകംപള്ളി സുരേന്ദ്രൻ മജീഷ്യൻ നാഥിന് കൈമാറി.
‘അക്ഷരവീട്’എന്നത് ഏറെ പുണ്യമായ പ്രവൃത്തിയാണെന്ന് മന്ത്രി പറഞ്ഞു. ദാനമായല്ല, പ്രവർത്തനമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച സുമനസ്സുകളായ പ്രതിഭകളെ കണ്ടുപിടിച്ച് അർഹരായവർക്ക് വീട് നൽകുകയെന്ന വലിയ കാര്യമാണ് ‘മാധ്യമം’ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വർക്കല എം.എൽ.എ വി. ജോയി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒളിമ്പ്യൻ മുഹമ്മദ് അനസിന് ‘ഥ’അക്ഷരവീട് നൽകുന്നതിെൻറ പ്രഖ്യാപനം നടൻ ഇന്ദ്രൻസ് നിർവഹിച്ചു. നാഥിനുള്ള അക്ഷരവീടിന് സ്ഥലം നൽകിയ കൈരളി ജ്വല്ലേഴ്സ് എം.ഡി നാദിർഷാക്കുള്ള ആദരവും മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൈമാറി. യൂനിമണി മീഡിയ റിലേഷൻസ് ഡയറക്ടർ കെ.കെ. മൊയ്തീൻ കോയ പദ്ധതി വിശദീകരിച്ചു. മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ് സ്വാഗതം ആശംസിച്ചു.
ഒളിമ്പ്യൻ മുഹമ്മദ് അനസ്, ഇലകമൺ പഞ്ചായത്ത് പ്രസിഡൻറ് സുമംഗല, ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡൻറ് നവപ്രകാശ്, ഇലകമൺ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബി.എസ്. ജോസ്, ജില്ല പഞ്ചായത്തംഗം വി. രഞ്ജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എസ്. വനിത, ശിവഗിരിമഠം ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമികൾ, വർക്കല വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് രാജേന്ദ്രൻ നായർ, കൈരളി ജ്വല്ലേഴ്സ് എം.ഡി നാദിർഷ, മാധ്യമം മേഖല രക്ഷാധികാരി എ.എസ്. അബ്ദുൽ വഹാബ്, മേവ കൺവെൻഷൻ സെൻറർ ഡയറക്ടർ എ. സുൽദി, വർക്കല മന്നാനിയ്യ സ്കൂൾ കോഒാഡിനേറ്റർ ഷംസുദ്ദീൻ മന്നാനി, നന്മ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്. ഖമറുദ്ദീൻ, മാധ്യമം എഡിറ്റോറിയൽ റിലേഷൻസ് ഡയറക്ടർ വയലാർ ഗോപകുമാർ, മാധ്യമം റീജനൽ മാനേജർ വി.എസ്. സലിം എന്നിവർ സംസാരിച്ചു.
സ്നേഹാദരങ്ങൾക്ക് മജീഷ്യൻ നാഥ് മറുപടി നൽകി. തുടർന്ന് പിന്നണിഗായകരായ രാജലക്ഷ്മി, സൗമ്യ, വിഷ്ണുവർധൻ, ഷാജു കൊല്ലം, സമർ, പ്രവീണ, മജീഷ്യൻ രാജമൂർത്തി എന്നിവർ പെെങ്കടുത്ത ‘മാന്ത്രികച്ചെപ്പും പാട്ടുത്സവവും’സാംസ്കാരിക പരിപാടിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.