മാഗ്‌സസെ ലോകത്തെ പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധൻ; ആ പേരിലുള്ള അവാർഡ് കൊടുത്ത് അപമാനിക്കാൻ ശ്രമിക്കേണ്ട -എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ ശൈലജ മാഗ്‌സസെ പുരസ്‌കാരം നിരസിച്ചതിനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും പ്രധാ കമ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു മാഗ്‌സസെ എന്നും അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് കൊടുത്ത് കമ്യൂണിസ്റ്റുകാരെ അപമാനിക്കാൻ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
"കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും തൊഴിലാളി വർഗ പ്രസ്ഥാനത്തിന്റെയും നൂറുകണക്കിന് കേഡർമാരെ അതിശക്തമായി അടിച്ചമർത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്യൂണിസ്റ്റ് വിരുദ്ധനാണ് മഗ്‌സസെ. അദ്ദേഹത്തിന്റെ പേരിലുള്ള അവാർഡ് കൊടുത്ത് കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാൻ ശ്രമിക്കണ്ട. അതുകൊണ്ടാണ് അത് വാങ്ങേണ്ടെന്ന് പാർട്ടി ഉപദേശിച്ചതും അവരത് കൃത്യമായി മനസ്സിലാക്കി നിലപാട് സ്വീകരിച്ചതും", ഗോവിന്ദൻ പറഞ്ഞു.
ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് കോവിഡ്, നിപ്പ മഹാമാരികളെ പ്രതിരോധിക്കാൻ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ് കെ.കെ ശൈലജയെ മഗ്‌സസെ അവാർഡിന് നോമിനേറ്റ് ചെയ്തത്. എന്നാൽ, സി.പി.എം കേന്ദ്ര നേതൃത്വം അവാർഡ് സ്വീകരിക്കുന്നത് വിലക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.