മഹാരാജാസ് കോളജ് ഗവേണിങ് ബോഡി പുനസംഘടന യു,ജി.സി ചട്ടങ്ങൾ ലംഘിച്ച് ആരോപണം
text_fieldsതിരുവനന്തപുരം: എറണാകുളം മഹാരാജാസ് മഹാരാജാസ് കോളജ് ഗവേണിങ് ബോഡി പുനസംഘടന യു,ജി.സി ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി യു.ജു.സിക്കുംമന്ത്രിക്കും കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കും സേവ് നിവേദനം നൽകതിയെന്ന് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
കോളജ് അധികൃതരുടെ അലംഭാവവും പിടിപ്പുകേടും മൂലം ആട്ടോണോമി നഷ്ടപ്പെട്ട കോളജിന്റെ ഗവേണിങ് ബോഡി, മാനദണ്ഡങ്ങൾ ലംഘിച്ച് സർക്കാർ പുനഃസംഘടിപ്പിച്ചതായിട്ടാണ് ആക്ഷേപം. ഓട്ടോണമസ് പദവി തുടർന്ന് ലഭിക്കുന്നതിന് യു.ജി.സി വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം ഗവേണിങ് ബോഡിയെ നാമനിർദേശം ചെയ്യണം. ഗവേണിങ് ബോഡിയിൽ വിദ്യാഭ്യാസ വിദഗ്ധൻ, വ്യവസായി, പ്രഫഷണൽ എന്നിവർ ഉണ്ടാകണം.
ഇവരെ സർക്കാരാണ് നാമ നിർദ്ദേശം ചെയ്യേണ്ടത്. എന്നാൽ കോളേജിലെ അധ്യാപകരെ തന്നെ വ്യവസായി, പ്രഫഷണൽ മേഖലകളുടെ പ്രതിനിധികളായി സർക്കാർ നിയമിച്ചിരിക്കുകയാണ്. സീനിയോറിട്ടിയുടെ അടിസ്ഥാനത്തിൽ കോളജിലുള്ള രണ്ട് അധ്യാപകരെ നാമ നിർദേശം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ കോളജിലെ പ്രഫസർമാരെ ഒഴിവാക്കി താരതമ്യേന ജൂനിയറായ അധ്യാപകരെയാണ് പ്രിൻസിപ്പൽ നാമനിർദേശം ചെയ്തത്.
പ്രിൻസിപ്പൽ നാമനിർദേശം ചെയ്യേണ്ട വിദ്യാഭ്യാസ വിദഗ്ധനെ സർക്കാർ തന്നെ നാമനിർദേശം ചെയ്തത് ചട്ട വിരുദ്ധമാണ്. യി.ജി.സി യോഗ്യതയില്ലാത്ത അധ്യാപികയെ പ്രിൻസിപ്പലായി തുടരാൻ അനുവദിച്ചിരിക്കുന്നത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സ്വയംഭരണ പദവി തുടർന്ന് ലഭിക്കുന്നതിനുള്ള അപേക്ഷ പോലും കൃത്യമായി നൽകാൻ കഴിയാത്തവരെ തന്നെ യു.ജി.സി വ്യവസ്ഥകൾ അവഗണിച്ച് വീണ്ടും ഗവേണിങ് ബോഡിയിലേക്ക് നാമനിർദ്ദേശം ചെയ്തു.
ഈ നടപടി സർക്കാർ അടിയന്തിരമായി പുന പരിശോധിക്കണമെന്നും, അതുവരെ കോളജിന്റെ ഓട്ടോണ മസ് പദവി പുനഃസ്ഥാപിക്കാനുള്ള നടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യു.ജി.സി ചെയർമാനും, ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും,കോളജ് വിദ്യാഭ്യാസ ഡയറക്ടർക്കും നിവേദനം നൽകി.
ഗവേണിങ് ബോഡിയിൽ സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന മൂന്നു പേരെ കൂടാതെ, പ്രിൻസിപ്പൽ നാമ നിർദേശം ചെയ്യുന്ന രണ്ട് അധ്യാപകർ, ഒരു വിദ്യാഭ്യാസ വിദഗ്ധൻ, കോളജിലെ അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, സംസ്ഥാന സർക്കാരിൻറെ പ്രതിനിധി, സർവകലാശാല പ്രതിനിധി, കോളജ് പ്രിൻസിപ്പൽ എന്നിവരാണ് ഗവേണി ബോഡിയിലെ അംഗങ്ങൾ. ചെയർമാനെ സർക്കാരാണ് നിയമിക്കുന്നത്.
കോളജിന് ഓട്ടോണമി തുടർന്ന് ലഭിക്കാത്തത് കൊണ്ട് ഗവെണിങ് ബോഡിയിൽ യൂ.ജി.സി യുടെ പ്രതിനിധിയെ നൽകിട്ടില്ല. യു.ജി.സി പ്രതിനിധിയെ ഒഴിവാക്കിയാണ് സർക്കാരിന്റെ പുന സംഘടനയെന്നും സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.