പ്രിൻസിപ്പലിെൻറ കസേര കത്തിച്ച സംഭവം; വിമർശനവുമായി മുഖ്യമന്ത്രി
text_fieldsകൊച്ചി: മഹാരാജാസ് കോളജിലെ പ്രിൻസിപ്പലിെൻറ കസേര കത്തിച്ച സംഭവത്തിൽ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അഭിമാനസ്തംഭമായ കലാലയത്തെ അപമാനത്തിെൻറ പടുകുഴിയിലേക്ക് തള്ളിയിടാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഗമ പരിപാടിയായ മഹാരാജകീയത്തിെൻറ ഉദ്ഘാടനവേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.
സംഗമത്തിനെത്തിയ പ്രമുഖ വ്യക്തികളെ സാക്ഷി നിർത്തിയാണ് പ്രിൻസിപ്പലിെൻറ കസേര കത്തിച്ച വിദ്യാർഥികളെയും ഇതിന് കൂട്ടുനിന്ന അധ്യാപകരെയും മുഖ്യമന്ത്രി പേരെടുത്തു പറയാതെ വിമർശിച്ചത്. ഒറ്റപ്പെട്ട രീതിയിലായാലും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ കൃത്യമായ ആത്മപരിശോധന നടത്താന്‍ നമുക്ക് കഴിയേണ്ടതാണ് മുഖ്യമന്ത്രി പറഞ്ഞു.
തലമുറകളുടെ സംഗമത്തിനാണ് ഇന്ന് മഹരാജാസ് കോളജ് വേദിയായത്. മഹാരാജാസിലെ പൂര്‍വ വിദ്യാര്‍ഥികളായ മമ്മൂട്ടി, മന്ത്രി തോമസ് ഐസക്, മുന്‍ കേന്ദ്ര മന്ത്രി വയലാര്‍ രവി, എൽ.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, പി.ടി.തോമസ് എം.എല്‍.എ, ഇന്‍ഫോസിസ് സ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രിയ ഗുരുനാഥന്‍ പ്രഫ.എം.കെ സാനുമാഷിനെ മഹാരാജകീയത്തിെൻറ വേദിയില്‍ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.