പ്രിൻസിപ്പലിന്‍റെ കസേര കത്തിക്കൽ: യൂനിയൻ ചെയർമാനടക്കം ആറു വിദ്യാർഥികളെ പുറത്താക്കി
text_fieldsകൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിെൻറ കസേര കത്തിച്ച സംഭവത്തിൽ കോളജ് യൂനിയൻ ചെയർമാനും എസ്.എഫ്.ഐ പ്രവർത്തകരും ഉൾപ്പെടെ ആറു വിദ്യാർഥികളെ കോളജിൽനിന്ന് പുറത്താക്കാൻ തീരുമാനം. യൂനിയൻ ചെയർമാൻ അശ്വിൻ പി. ദിനേശ്, മുഹമ്മദ് അമീർ, വിഷ്ണു സുരേഷ്, കെ.എഫ്. അഫ്രീദി, പ്രജിത് കെ. ബാബു, ഹരികൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി. അന്വേഷണ കമീഷൻ റിപ്പോർട്ട് പരിഗണിച്ച കോളജ് കൗൺസിലാണ് വിദ്യാർഥികളെ പുറത്താക്കാൻ തീരുമാനമെടുത്തത്.
പുറത്താക്കിയവരിൽ രണ്ടു പേർ നേരേത്ത കോഴ്സ് പൂർത്തിയാക്കിയവരാണ്. സംഭവത്തിൽ ഇവരെ നേരത്തെ കോളജിൽനിന്നും സസ്പെൻഡ് ചെയ്തിരുന്നു. ഇവർ കുറ്റക്കാരാണെന്ന് അന്വേഷണ കമീഷൻ കണ്ടെത്തിയ സാഹചര്യത്തിലാണ് പുറത്താക്കാനുള്ള തീരുമാനം. ജനുവരി 19 നാണ് പ്രിൻസിപ്പലിനെതിരെയുള്ള പ്രതിഷേധത്തിെൻറ ഭാഗമായി എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിെൻറ മുറിയിൽ കടന്ന് കസേരയെടുത്ത് കോളജ് മുറ്റത്തിട്ട് കത്തിച്ചത്.
സംഭവം വിവാദമാകുകയും കസേര കത്തിക്കലിനെതിരെ അധ്യാപകരും പൂർവവിദ്യാർഥി സംഘടനകളുമടക്കമുള്ളവർ രംഗത്തുവരുകയും ചെയ്തിരുന്നു. അധ്യാപകരടങ്ങുന്ന സമിതിയാണ് വിദ്യാർഥികളിൽ നിന്നടക്കം തെളിവുകൾ ശേഖരിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.