മഹാരാജാസ് പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ച സംഭവം; 11 അധ്യാപകര്‍ക്ക് പങ്കെന്ന് അന്വേഷണറിപ്പോര്‍ട്ട്
text_fieldsകൊച്ചി: മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍െറ കസേര കത്തിച്ച സംഭവവുമായി കോളജ് അധ്യാപകര്‍ക്കും പങ്കുണ്ടെന്ന് അന്വേഷണറിപ്പോര്‍ട്ട്. കോളജ് കൗണ്‍സില്‍ നിയോഗിച്ച മൂന്നംഗ അന്വേഷണ കമീഷനാണ് റിപ്പോര്‍ട്ട് പ്രിന്‍സിപ്പലിന് സമര്‍പ്പിച്ചത്. രണ്ട് കോളജ് യൂനിയന്‍ ഭാരവാഹിയടക്കം 10 എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും 11 അധ്യാപകര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ നാലുപേര്‍ ആര്‍.എല്‍.വി, തൃപ്പൂണിത്തുറ സംസ്കൃത കോളജ് അധ്യാപകരാണ്.
ഇടതുപക്ഷ സംഘടനയായ എ.കെ.ജി.സി.ടിയിലെ അംഗങ്ങളാണ് ആരോപണവിധേയരായ അധ്യാപകര്‍. അധ്യാപകര്‍ മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയും സംഘടനയുടെ അനുമതിയില്ലാതെയുമാണ് കസേര കത്തിക്കല്‍ സമരത്തില്‍ പങ്കാളികളായതെന്നും ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രിന്‍സിപ്പലിന് സുരക്ഷക്കത്തെിയ ആറ് പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്‍െറ മുറിയില്‍ കയറി കസേര എടുത്തുകൊണ്ടുപോയത്. വിദ്യാര്‍ഥികളുടെ ഈ നടപടി തടയാതിരുന്ന പൊലീസുകാര്‍ക്കെതിരെ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണമുണ്ട്. ചട്ടപ്രകാരം കോളജ് കൗണ്‍സിലിനാണ് റിപ്പോര്‍ട്ടില്‍ നടപടിയെടുക്കാനുള്ള അധികാരം. എന്നാല്‍, ഗവേണിങ് കൗണ്‍സില്‍ റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ മതിയെന്നാണ് ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശം. ഇടതുപക്ഷ അനുഭാവികള്‍ മാത്രമുള്ള ഗവേണിങ് കൗണ്‍സില്‍ റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകില്ളെന്ന് ഒരുവിഭാഗം അധ്യാപകര്‍ പറയുന്നു.
ചട്ടപ്രകാരം കോളജ് അച്ചടക്കം സംബന്ധിച്ച് നടപടിയെടുക്കാന്‍ ഗവേണിങ് കൗണ്‍സിലിന് അധികാരമില്ല. കോളജിന്‍െറ അച്ചടക്കമുള്‍പ്പെടെ കാര്യങ്ങളില്‍ അന്വേഷണം നടത്താനും നടപടിയെടുക്കാനും കോളജ് കമീഷന് മാത്രമാണ് അധികാരം. പ്രധാന ആരോപണവിധേയനായ അധ്യാപകനെതിരെ കോളജിലെ ആന്‍റി റാഗിങ് വിഭാഗത്തിന്‍െറ അന്വേഷണവും നടക്കുന്നുണ്ട്. സംഭവത്തില്‍ ആറുപേരെ എസ്.എഫ്.ഐ പുറത്താക്കുകയും മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തില്‍ മുപ്പതോളം പേര്‍ പ്രതികളാണെന്നാണ് പൊലീസിന്‍െറ പ്രാഥമിക നിഗമനം. മൂന്ന് വിദ്യാര്‍ഥികളുടെ അറസ്റ്റില്‍ സംഭവം ഒതുക്കിത്തീര്‍ക്കാനാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.