Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2019 12:20 AM IST Updated On
date_range 4 Oct 2019 12:20 AM ISTവിമത ശല്യത്തിൽ ബി.െജ.പി സഖ്യം; സൂക്ഷ്മതയോടെ കോൺഗ്രസ്
text_fieldsbookmark_border
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽെക്ക സ്ഥാനാർഥി പട്ടിക പൂർത്തിയാക്കാൻ കഴിയാതെ പ്രമുഖ പാർട്ടികൾ. വെള്ളിയാഴ്ചയാണ് പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം. ഭരണ സഖ്യകക്ഷികളായ ശിവസേനയും ബി.ജെ.പിയും വിമതരാൽ പ്രതിസന്ധി നേരിടുമ്പോൾ കോൺഗ്രസ്, എൻ.സി.പി സഖ്യം കരുതലോടെയാണ് നീങ്ങുന്നത്. മന്ത്രിമാരായ വിനോദ് താവ്ഡെ, പ്രകാശ് മേത്ത, മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ഏക്നാഥ് കഡ്സെ, പാർട്ടി ചീഫ് വിപ്പ് രജ് പരോഹിത് തുടങ്ങിയവർക്ക് സീറ്റ് നൽകാത്തത് ബി.ജെ.പിയെ തിരിഞ്ഞുകുത്തുന്നു.
ഏക്നാഥ് കഡ്സെ സ്വതന്ത്രനായി മുക്തനഗർ മണ്ഡലത്തിൽ പത്രിക സമർപ്പിച്ചു. ഇദ്ദേഹത്തെ എൻ.സി.പി നേതാവ് അജിത് പവാർ ചെന്നുകണ്ടത് അഭ്യൂഹങ്ങൾക്ക് ഇടനൽകി. മുതിർന്ന നേതാക്കളെ തഴഞ്ഞ് മുഖ്യമന്ത്രി ദേവേന്ദ ഫട്നാവിസിെൻറ പി.എ അഭിമന്യൂ പവാറിന് ടിക്കറ്റ് നൽകിയതും തലവേദനയാണ്. ശിവസേനയിലെയും ബി.ജെ.പിയിലേയും വിമതർ തെരുവിലിറങ്ങിയത് ഇരുപാർട്ടികൾക്കും തലവേദനയായി. ന്യൂ മുംബൈയിൽ എൻ.സി.പി വിട്ട് എത്തിയ ഗണേഷ് നായികിന് ബി.ജെ.പി ടിക്കറ്റ് നൽകിയതിൽ സംസ്ഥാന നേതാവടക്കം ശിവസൈനികർ രാജിവെച്ചു.
കോൺഗ്രസിന് മലയാളി സ്ഥാനാർഥിയും
മുംബൈ: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഒരുകൈ നോക്കാൻ കോൺഗ്രസ് സ്ഥാനാർഥിയായി മലയാളിയും. മുംബൈയിൽ ജനിച്ചുവളർന്ന എറണാകുളം വരാപുഴ വിതയത്തിൽ കുടുംബാംഗം ജോർജ് അബ്രഹാമാണ് നഗരത്തിലെ കലീന മണ്ഡലത്തിൽനിന്ന് ജനവിധി തേടുന്നത്. എയർ ഇന്ത്യ യൂനിയെൻറ അഖിലേന്ത്യ ജനറൽ സെക്രട്ടറിയാണ്. നേരത്തെ മൂന്നുതവണ കലീനയിൽനിന്ന് മുംബൈ നഗരസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 80കളിൽ ഇൗ മണ്ഡലത്തിൽ മലയാളിയായ സി.ഡി. ഉമ്മച്ചൻ കോൺഗ്രസ് ടിക്കറ്റിൽ രണ്ടുതവണ എം.എൽ.എ ആയിരുന്നു. അദ്ദേഹത്തിെൻറ മരണശേഷം വിധവ നാൻസി ഉമ്മച്ചൻ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story