വ്യാജമരുന്ന് വിൽക്കാൻ അനുവദിക്കില്ലെന്ന് രാംദേവിനോട് മഹാരാഷ്ട്ര സർക്കാർ
text_fieldsമുംബൈ: രാംദേവിന്‍റെ പതഞ്ജലി വികസിപ്പിച്ച കൊറോണിലിന്‍റെ വില്‍പന അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര സർക്കാർ. ആഭ്യന്തര വകുപ്പ് മന്ത്രി അനില്‍ ദേശ്മുഖാണ് രാംദേവിന് മുന്നറിയിപ്പ് നല്‍കിയത്.
'കൊറോണില്‍ മരുന്നിന്‍റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ടോ എന്ന് ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പരിശോധിക്കും. വ്യാജ മരുന്നുകളുടെ വില്‍പന മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് രാംദേവിന് താക്കീത് നല്‍കുകയാണ്'- അനില്‍ ദേശ്മുഖ് ട്വീറ്റ് ചെയ്തു. ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കില്ല, ജാഗ്രതയോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നീ ഹാഷ് ടാഗുകള്‍ക്കൊപ്പമാണ് ദേശ്മുഖിന്‍റെ ട്വീറ്റ്.
കൊറോണിലിന്‍റെ പരസ്യങ്ങള്‍ നിരോധിക്കാന്‍ ആയുഷ് മന്ത്രാലയം തീരുമാനിച്ചതിനെയും അനില്‍ ദേശ്മുഖ് ബുധനാഴ്ച സ്വാഗതം ചെയ്തിരുന്നു. ജനങ്ങളുടെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്നും അനില്‍ ദേശ്മുഖ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കോവിഡിനെ ചെറുക്കാനുള്ള 'കൊറോണിൽ' വികസിപ്പിച്ചെടുത്തെന്ന അവകാശവാദവുമായി രാംദേവിന്‍റെ ഉടമസ്ഥതയിലുള്ള പതഞ്ജലി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.