മഹാശിവരാത്രി ഇന്ന്; ഭക്തർ ആലുവയിലേക്ക്
text_fieldsആലുവ: മഹാശിവരാത്രി ദിനമായ വെള്ളിയാഴ്ച പിതൃമോക്ഷ പുണ്യംതേടി ഭക്തർ ആലുവ മണപ്പുറത്തേക്ക് ഒഴുകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശിവരാത്രി ആഘോഷിക്കാറുണ്ടെങ്കിലും പെരിയാർ തീരത്തെ മനോഹരമായ ആലുവ മണപ്പുറത്തെ ശിവരാത്രി ബലിതർപ്പണവും ആഘോഷങ്ങളും മറ്റു ദേശങ്ങളിലേതിൽനിന്ന് വേറിട്ടുനിൽക്കുന്നു. അതിനാൽ ബലിതർപ്പണത്തിന് ഭക്തജനങ്ങൾ കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ആലുവ മണപ്പുറത്തിനാണ്. പിതൃതർപ്പണത്തിന് ദേവസ്വം ബോർഡ് 116 ബലിത്തറകളാണ് മണപ്പുറത്ത് തയാറാക്കിയിട്ടുള്ളത്. ശനിയാഴ്ച രാത്രിയാണ് ഔദ്യോഗികമായി ചടങ്ങുകള്‍ ആരംഭിക്കുക. ഞായറാഴ്ചവരെ നീളും. ശിവരാത്രി നാളില്‍ ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ രാത്രി 12ന് ക്ഷേത്രത്തിൽ ശിവരാത്രി വിളക്ക് ആരംഭിക്കും. തുടർന്നായിരിക്കും ബലിതർപ്പണം. ശിവരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് ഒരു മാസം വ്യാപാരമേള നടക്കും. വിവിധ ഭാഗങ്ങളിൽനിന്ന് ആലുവ മണപ്പുറത്തേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.