Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊഴിലുറപ്പിന്​...

തൊഴിലുറപ്പിന്​ കൂലിയില്ല: ​ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
തൊഴിലുറപ്പിന്​ കൂലിയില്ല: ​ഹൈകോടതി വിശദീകരണം തേടി
cancel

കൊ​ച്ചി: തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി പ്ര​കാ​രം ചെ​യ്​​ത ജോ​ലി​ക്ക്​ കൂ​ലി​യി​ന​ത്തി​ൽ ല​ഭി​ക്കാ​നു​ള്ള കു​ടി​ശ്ശി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ ​ൈഹ​കോ​ട​തി കേ​ന്ദ്ര, സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. കൊ​ല്ലം ക​ട​ക്ക​ൽ പ​ഞ്ചാ​യ​ത്തി​​​െൻറ തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​ക്ക്​ കീ​ഴി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ എ​സ്.​എ​സ്. ഷാ​നി, ആ​ർ. ര​മ്യ, എ​സ്. സു​ഗ​ന്ധി എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഹ​ര​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്ന മൂ​ന്നാ​ഴ്ച​ക്ക​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം.

മ​ഹാ​ത്​​മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​ക്ക്​ കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക്​ ഒാ​രോ ആ​ഴ്​​ച​യി​ലും കൂ​ലി ന​ൽ​ക​ണ​മെ​ന്നാ​ണ്​ ച​ട്ടം. ര​ണ്ടാ​ഴ്ച കൂ​ടു​മ്പോ​ഴെ​ങ്കി​ലും ന​ൽ​കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ, കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​തി​നു​ള്ള ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​ത്ത​തി​നാ​ൽ കൂ​ലി ന​ൽ​കു​ന്ന​ത് മാ​സ​ങ്ങ​ളാ​യി മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. 

2016 -17 ൽ 600 ​കോ​ടി​യി​ലേ​റെ രൂ​പ കേ​ന്ദ്ര സ​ർ​ക്കാ​റി​ൽ​നി​ന്ന് കു​ടി​ശ്ശി​ക​യി​ന​ത്തി​ൽ ല​ഭി​ക്കാ​നു​ണ്ടെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​ട്ട്​ പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ലെ​ന്നും ഹ​ര​ജി​യി​ൽ പ​റ​യു​ന്നു. സ്വ​രാ​ജ് അ​ഭി​യാ​ൻ കേ​സി​ൽ സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് കൂ​ലി വൈ​കി​യാ​ൽ ന​ഷ്​​ട​പ​രി​ഹാ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​ശ്ശി​ക​ത്തു​ക​യും പ്ര​തി​ഫ​ലം ന​ൽ​കാ​ൻ വൈ​കി​യ​തി​നു​ള്ള ന​ഷ്​​ട​പ​രി​ഹാ​ര​വും ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നാ​ണ്​ ഹ​ര​ജി​യി​ലെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mgnrega
News Summary - Mahatma Gandhi National Rural Employment Guarantee
Next Story