മാഹിയിൽ സി.പി.എം, ആർ.എസ്.എസ് പ്രവർത്തകർ കൊല്ലപ്പെട്ടു; കണ്ണൂരിൽ ഇന്ന് ഹർത്താൽ
text_fieldsമാഹി: മാഹിയിൽ സി.പി.എം^ആർ.എസ്.എസ് ആക്രമണങ്ങളിൽ ഇരുവിഭാഗത്തിലുംപെട്ട രണ്ടുപേർ കൊല്ലപ്പെട്ടു. നഗരസഭ മുൻ കൗൺസിലറും സി.പി.എം പള്ളൂർ ലോക്കൽ കമ്മിറ്റിയംഗവുമായ കണ്ണിപ്പൊയിൽ ബാബു (47), ആർ.എസ്.എസ് പ്രവർത്തകനും ഒാേട്ടാറിക്ഷ ഡ്രൈവറുമായ പെരിങ്ങാടി ഇൗച്ചി സ്വദേശി ഷമേജ് (41) എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ കോയ്യോടൻ കോറോത്ത് ക്ഷേത്രത്തിന് സമീപമാണ് സി.പി.എം പ്രവർത്തകൻ ബാബുവിനുനേരെ ആക്രമണമുണ്ടായത്. വീട്ടിലേക്കുള്ള യാത്രാമധ്യേ ഒളിഞ്ഞിരുന്ന സംഘം സബ്സ്റ്റേഷൻ റോഡിൽവെച്ച് വെട്ടിക്കൊല്ലുകയായിരുന്നു. തലശ്ശേരി^മാഹി ബൈപാസ് കർമസമിതിയുടെ മാഹിയിലെ കൺവീനറും കെട്ടിട നിർമാണ കരാറുകാരനുമായിരുന്നു ബാബു.
ബാബു കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ആർ.എസ്.എസ് പ്രവർത്തകനായ ഷമേജിന് മാഹി കലാഗ്രാമത്തിനടുത്ത് വെച്ച് വെേട്ടറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകങ്ങളെത്തുടർന്ന് മാഹിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പ്രദേശം കനത്ത പൊലീസ് കാവലിലാണ്. ബാബുവിെൻറ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സി.പി.എമ്മും ഷമേജിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പിയും ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താലിന് ആഹ്വാനംചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താൽ. ഹർത്താലിൽനിന്ന് വാഹനങ്ങളെ ഒഴിവാക്കി.
ബാബുവിെൻറ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അനിത. മക്കൾ: അനാമിക, അനുപ്രിയ, അനുനന്ദ്. പിതാവ്: പരേതനായ കണ്ണിപ്പൊയിൽ ബാലൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: മീറ, മനോജ്, നിഷ. മാധവൻ^വിമല ദമ്പതികളുടെ മകനാണ് ഷമേജ്. ഭാര്യ: ദീപ. മകൻ: അഭിനവ്.
കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി
കണ്ണൂർ: കണ്ണൂർ സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. മാഹിയിലും കണ്ണൂർ ജില്ലയിലും ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.