മദ്യശാലകൾക്ക് താഴുവീണു; മാഹിയിലേക്കുള്ള വരവ് കുറഞ്ഞു
text_fieldsമാഹി: ദേശീയപാതയോരത്തെ മദ്യശാലകൾ മാറ്റണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ മാഹിയിലെ മദ്യശാലകൾക്ക് താഴ് വീണു. ഇതോടെ വിവിധ നാടുകളിൽനിന്നും വിവിധ പ്രദേശങ്ങളിൽനിന്നുമുള്ള മാഹിയിലേക്കുള്ള ഒഴുക്ക് നിലച്ചു. മറ്റിടങ്ങളെ അപേക്ഷിച്ച് വിലക്കുറവിൽ മദ്യം കിട്ടുമെന്ന സാഹചര്യത്തിലായിരുന്നു മാഹിയിലെ മദ്യവ്യാപാരം തഴച്ചു വളർന്നത്.
വൈകുന്നേരങ്ങളിൽ ലോക്കൽ ട്രെയിനുകളിലും ബസുകളിലും മാഹിയിലെത്തുന്നവരുടെ തിരക്ക് വളരെയേറെയായിരുന്നു. സുപ്രീംകോടതി വിധി നടപ്പായ ആദ്യദിവസംതന്നെ മാഹിയിലേക്ക് മദ്യം തേടിയെത്തുന്നവരുടെ ഒഴുക്ക് നിലച്ചു. മദ്യശാലകൾ അടച്ചതോടെ ഹർത്താലിെൻറ പ്രതീതിയിലാണ് മാഹി. തലശ്ശേരി–വടകര ബസുകളിൽ തിരക്ക് കുറഞ്ഞു.
മാഹി ദേശീയപാതയിൽനിന്ന് 500 മീറ്റർ അകലത്തിൽ ഇനി പ്രവർത്തിക്കാൻ സാധ്യമാവുന്നത് റെയിൽേവ സ്റ്റേഷൻ റോഡിലുള്ള സ്റ്റാർ പദവിയുള്ള ബാറിനും മറ്റൊരു വിദേശമദ്യവിൽപനശാലക്കും മാത്രം. ഇവക്ക് മുന്നിൽ ശനിയാഴ്ച നല്ല തിരക്കാണ് അനുഭവപ്പെട്ടത്. സുപ്രീംകോടതി വിധിയനുസരിച്ച് പൂേട്ടണ്ടിവന്ന 32 മദ്യശാലകൾ മാഹി മുനിസിപ്പാലിറ്റിയിലെ ഏതെങ്കിലും പ്രേദശങ്ങളിലേക്ക് മാറ്റുന്നതിനുള്ള ശ്രമം നടന്നുവരുന്നുണ്ട്. എന്നാൽ, ജനവാസ കേന്ദ്രത്തിലേക്ക് ഇവ മാറ്റാനുള്ള ശ്രമം ജനരോഷത്തിന് വഴിവെക്കുമെന്ന ഭയം അധികൃതർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.