മഹിജക്ക് ശനിയാഴ്ച മുഖ്യമന്ത്രിയെ കാണാം
text_fields
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജക്ക് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ അനുമതി. രാവിലെ പത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഇൗ വിവരം ഡോക്ടർ മുഖേന മഹിജയെ അറിയിച്ചിട്ടുണ്ട്. സമരം ഒത്തുതീർക്കുന്നതിന് സർക്കാർ മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ മുഖ്യമന്ത്രിയുടെ സമയം ലഭിക്കുന്ന മുറക്ക് ബന്ധുക്കൾക്ക് കൂടിക്കാഴ്ച നടത്താൻ അവസരെമാരുക്കുമെന്നതും ഉൾെപ്പടുത്തിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിലാണ് ശനിയാഴ്ച കൂടിക്കാഴ്ചക്ക് അനുമതിനൽകിയത്. അതേസമയം, എത്ര ബന്ധുക്കൾക്ക് ഒപ്പം പോകാം എന്നതടക്കമുള്ള കാര്യങ്ങൾ വ്യക്തമല്ല. ഒത്തുതീർപ്പ് വ്യവസ്ഥകൾ മുഖ്യമന്ത്രിയുടെ ഒാഫിസിൽനിന്ന് ഒൗദ്യോഗികമായി ചൊവ്വാഴ്ച വൈകീേട്ടാടെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജ, അമ്മാവൻ ശ്രീജിത്ത് എന്നിവരുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന മഹിജയെ പേവാർഡിലേക്ക് മാറ്റിയിരുന്നു. നിരാഹാരത്തെ തുടർന്നും പിന്നീട് മരുന്നുകൾ ബഹിഷ്കരിച്ചതോടെയും മഹിജയുടെ ആരോഗ്യനില കഴിഞ്ഞദിവസങ്ങളിൽ മോശമായിരുന്നു.
എന്നാൽ, ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. അതേസമയം പൂർണമായി ഭക്ഷണം കഴിച്ച് തുടങ്ങിയിട്ടില്ല. ഇതുമൂലമുള്ള ബുദ്ധിമുട്ടുകളാണ് അവശേഷിക്കുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മഹിജ, ഭർത്താവ് അശോകൻ, ശ്രീജിത്ത്, ബന്ധുക്കളായ മഹേഷ്, ബാലൻ, ശോഭ, ജെസി, എന്നിവരടക്കം എട്ടുപേരാണ് ഇപ്പോൾ തിരുവനന്തപുരത്തുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.