മഹിജക്ക് വേണമൊരു കൈത്താങ്ങ്
text_fieldsതലശ്ശേരി: ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലുള്ള കതിരൂർ പുല്ലിയോട് സി.എച്ച് നഗറിലെ പരപ്രത്ത് വീട്ടിൽ പരേതനായ വിനോദന്റെ ഭാര്യ മഹിജ ഉദാരമതികളുടെ കനിവ് തേടുന്നു. ബംഗളൂരുവിലെ ആശുപത്രിയിൽ പ്രധാനശസ്ത്രക്രിയ കഴിഞ്ഞു. പരിശോധനയിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അർബുദം ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഇത് നീക്കം ചെയ്യാൻ ഇനിയും ശസ്ത്രക്രിയ വേണം. വിധവയായ മഹിജ സ്വീപ്പർ ജോലി വഴി ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലർത്തി യിരുന്നത്. വിദ്യാർഥികളായ രണ്ട് മക്കളുണ്ട്. മറ്റു വരുമാന മാർഗമൊന്നുമില്ലാത്ത മഹിജയുടെ ചികിത്സക്ക് നിലവിൽ ഭീമമായ സംഖ്യ ചെലവഴിച്ചുകഴിഞ്ഞു. ഇതേതുടർന്ന് വലിയ കടബാധ്യതയിലാണ് കുടുംബം.
തുടർചികിത്സക്ക് മറ്റ് മാർഗമില്ലാത്തതിനാൽ വാർഡ് മെംബർ എ. വേണുഗോപാലൻ ചെയർമാനായും പി. ശ്രീജേഷ് കൺവീനറുമായി ചികിത്സസഹായ കമ്മിറ്റി രൂപവത്കരിച്ചു. മഹിജയുടെ ചികിത്സക്ക് വേണ്ടി സഹായം നൽകണമെന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു. കതിരൂർ സർവിസ് സഹകരണ ബാങ്കിലാണ് അക്കൗണ്ട്. നമ്പർ : KRDC0700010003313 IFSC: ICIC0000104, ഫോൺ: 9496668222, 9446737509.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.