മഹിജയും കുടുംബവും മുഖ്യമന്ത്രിയെ കാണാൻ വന്നില്ല
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ചക്ക് സമയം നിശ്ചയിച്ചിരുന്നത് ശനിയാഴ്ചയായിരുെന്നങ്കിലും ജിഷ്ണു പ്രണോയിയുടെ കുടുംബം എത്തിയില്ല. സമരം അവസാനിപ്പിച്ചതിന് തൊട്ടടുത്ത ദിവസംതന്നെ സമരത്തെ തള്ളിപ്പറഞ്ഞും സമരത്തിലൂടെ എന്തുനേടിയെന്ന് ചോദിച്ചും മുഖ്യമന്ത്രി രംഗത്തെത്തിയത് കുടുംബത്തെ നിരാശരാക്കിയിരുന്നു. ഇക്കാരണത്താലാണ് കുടുംബം കൂടിക്കാഴ്ചക്ക് എത്താതിരുന്നത് എന്നാണ് വിവരം. തെൻറയും സഹോദരൻ ശ്രീജിത്തിെൻറയും വാക്കുകൾ മുഖവിലയ്ക്കെടുത്താലേ മുഖ്യമന്ത്രിെയ കാണാനെത്തൂവെന്ന് മഹിജ ബുധനാഴ്ച നാട്ടിലേക്ക് മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാൽ, ഇതു സംബന്ധിച്ച് മുഖ്യമന്ത്രി അഭിപ്രായം വ്യക്തമാക്കുയോ ‘ശ്രീജിത്ത് ആരുടെയോ സ്വാധീന വലയത്തിൽ പെട്ടു’ എന്ന നിലപാട് തിരുത്തുകയോ ചെയ്തിട്ടില്ല. ഒത്തുതീർപ്പുകരാറിലെ വ്യവസ്ഥപ്രകാരം ചൊവ്വാഴ്ച വൈകീട്ടാണ് മഹിജക്കും കുടുംബത്തിനും മുഖ്യമന്ത്രി കാണാൻ അനുമതി നൽകി തീരുമാനമുണ്ടായത്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഘട്ടത്തിൽ ആശുപത്രി സൂപ്രണ്ട് വഴിയാണ് മഹിജയെ ഇൗ വിവരം അറിയിച്ചത്. എന്നാൽ, ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് പിറ്റേന്നുതന്നെ മഹിജയും കുടുംബവും നാട്ടിലേക്ക് മടങ്ങി. കൂടിക്കാഴ്ചക്കില്ലെന്ന് ഏതാണ്ട് ഉറപ്പിക്കുന്ന തരത്തിെല പരാമർശങ്ങളും അന്ന് മഹിജ നടത്തിയിരുന്നു. അതേസമയം, ഒത്തുതീർപ്പുവ്യവസ്ഥകൾ ഉൾപ്പെട്ട കരാറുമായി ബന്ധപ്പെട്ടും കുടുംബത്തിന് അതൃപ്തിയുണ്ട്. ചർച്ചയിൽ ഏർപ്പെടുന്ന രണ്ടു കൂട്ടരുടെയും ഒപ്പോട് കൂടിയാണ് സാധാരണ കരാർ പത്രം നൽകാറ്. എന്നാൽ, കുടുംബത്തിനു നൽകിയ കരാർ പത്രത്തിൽ സ്റ്റേറ്റ് അറ്റോണി കെ.വി. സോഹനും അഡ്വ.സി.പി. ഉദയഭാനുവും മാത്രമാണ് ഒപ്പുവെച്ചിട്ടുള്ളത്. മാത്രമല്ല കരാറിലെ പ്രധാന വ്യവസ്ഥകളെക്കുറിച്ച വിശദീകരണക്കുറിപ്പാണ് നൽകിയതെന്നും ഇതു കുടുംബം സ്വീകരിച്ചിട്ടില്ലെന്നുമാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.