മഹിജയുടെ സമരം: എഴുതി തയാറാക്കിയ രേഖകളില്ലെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: ജിഷ്ണു പ്രേണായിയുടെ മാതാവ് മഹിജയും കുടുംബാംഗങ്ങളും നടത്തിയ സമരം ഒത്തുതീർക്കുന്നതിനായി എഴുതി തയാറാക്കിയ രേഖകളൊന്നുമില്ലെന്ന് സർക്കാർ. സമരം തീർക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാർ വിവിധതലത്തിൽ ഇടപെടലുകൾ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഒാഫിസ് വിവരാവകാശപ്രകാരം ചോദ്യത്തിന് മറുപടി നൽകി. അറ്റോണി കെ.വി. സോഹനെയും അഡ്വ. സി.പി. ഉദയഭാനുവിനെയും ഒത്തുതീർപ്പ് ചർച്ചക്ക് നിയോഗിച്ചിരുന്നുവെന്നും സമരം തീർക്കാൻ കരാർ ഉണ്ടാക്കിയെന്നും പ്രചാരണമുണ്ടായിരുന്നു. കുടുംബവുമായി ധാരണ ഉണ്ടാക്കിയിരുന്നുവെന്ന് നിയമസഭയിലും സർക്കാർ ഭാഗത്തുനിന്ന് സൂചന നൽകിയിരുന്നു.
എന്നാൽ, ഇത് സംബന്ധിച്ച് കരാർ ഇല്ലെന്നാണ് സേവ് എജുക്കേഷൻ കമ്മിറ്റി സംസ്ഥാന സെക്രട്ടറി എം. ഷാജർഖാൻ വിവരാവകാശപ്രകാരം നൽകിയ ചോദ്യത്തിെൻറ മറുപടിയിൽ സർക്കാർ വ്യക്തമാക്കുന്നത്. മഹിജയുടെ എട്ട് പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇവ തുടർനടപടിക്കായി നൽകിയിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു. ജിഷ്ണുവിെൻറ മാതാവിന് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിെൻറ പിതാവ് സർക്കാറിന് പരാതി നൽകിയിരുന്നു. ഇതിൽ ജില്ല കലക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മഹിജക്ക് ഒപ്പമുണ്ടായിരുന്നവർക്ക് ഡി.ജി.പി ഒാഫിസിന് മുന്നിൽ ബലപ്രയോഗവും പൊലീസ് മർദനവുമേറ്റിട്ടുണ്ടോ എന്ന േചാദ്യത്തിൽ ഇൗ ഒാഫിസിൽ വിവരം ലഭ്യമല്ലെന്നും വിശദാംശം നൽകാനായി മ്യൂസിയം പൊലീസിലും ഡി.ജി.പിയുടെയും ഒാഫിസിലേക്ക് ഇത് കൈമാറുമെന്നും മറുപടിയിൽ പറയുന്നു. 23-5-17ന് നിയമസഭയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മറുപടിയിൽ മഹിജയും കുടുംബവുമായി ഒത്തുതീർപ്പ് ധാരണ ഉണ്ടായിരുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി പറഞ്ഞതെന്ന് ഷാജർഖാൻ പ്രസ്താനയിൽ ആരോപിച്ചു.
ആ ഒത്തുതീർപ്പ് വ്യവസ്ഥകൾക്ക് രേഖകൾ ഇല്ലെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ് സർക്കാർ. ഒത്തുതീർപ്പ് വ്യവസ്ഥയുടെ കോപ്പിപോലും കുടുംബാംഗങ്ങൾക്ക് ഇതുവരെ നൽകാത്തത് ഇതിെൻറ ഭാഗമാണ്. ജിഷ്ണു കേസിെൻറ അന്വേഷണം സി.ബി.െഎക്ക് വിട്ടത് എല്ലാ തെളിവുകളും നശിപ്പിച്ചശേഷവും സത്യം പുറത്തുവരില്ലെന്ന് ഉറപ്പാക്കിയശേഷവുമാണെന്നും ഷാജർഖാൻ പറഞ്ഞു.
കരാറുണ്ടായിരുന്നെന്ന് ജിഷ്ണുവിെൻറ പിതാവ്
നാദാപുരം: പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് മാതാവ് മഹിജയും മറ്റും നടത്തിയ നിരാഹാരസമരം അവസാനിപ്പിച്ചത് സർക്കാറുമായുള്ള കരാറിെൻറ അടിസ്ഥാനത്തിലായിരുന്നെന്നും ജിഷ്ണുവിെൻറ പിതാവ് അശോകൻ ‘മാധ്യമ’ത്തോട് പറഞ്ഞു.സർക്കാർ ചുമതലപ്പെടുത്തിയതനുസരിച്ചാണ് സ്റ്റേറ്റ് അറ്റോണി കെ.വി. സോഹൻ, പബ്ലിക് പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു എന്നിവർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചർച്ച നടത്തിയതെന്നും ഇപ്പോള്‍ കരാറില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പറയുമ്പോള്‍ മറുപടി പറയേണ്ടത് ഇവരാണെന്നും അശോകൻ പറഞ്ഞു. പത്തു വ്യവസ്ഥകളാണ് കരാറിൽ ഉണ്ടായിരുന്നത്. കേസില്‍ പ്രതികളെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഫോറന്‍സിക് ഡോക്ടര്‍മാര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും ഹൈകോടതിയില്‍ അലംഭാവം കാണിച്ച ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരന്‍നായര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും കരാറില്‍ പറഞ്ഞിരുന്നു.
ജിഷ്ണുവിെൻറ കുടുംബത്തെ പ്രതിനിധാനംചെയ്ത് നാലുപേരും സ്റ്റേറ്റ് അറ്റോണി കെ.വി. സോഹൻ, പബ്ലിക് പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. തിരുവനന്തപുരത്തെ സമരത്തില്‍ ഗൂഢാലോചന നടന്നില്ലെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി ഇവർ കരാറില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കരാര്‍ ഇല്ലെന്നു പറയുന്നത് ആരെ രക്ഷിക്കാനെന്നു മനസ്സിലാകുന്നില്ല. അന്ന് കരാറിെൻറ കോപ്പി ഞങ്ങള്‍ക്ക് നല്‍കാതിരുന്നത് ഈ ചതിക്കു വേണ്ടിയായിരിക്കുമെന്നു കരുതിയില്ല. അശോകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.