വിനായകന്‍റെ ചിത്രം കത്തിച്ച് മഹിള കോൺഗ്രസ് പ്രവർത്തക; ഒൻപതിനായിരം കേസ് വന്നാലും സഹിക്കുമെന്ന് പ്രതികരണം
text_fieldsകോഴിക്കോട്: അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിക്കെതിരെ സമൂഹമാധ്യമം വഴി മോശം പരാമർശം നടത്തിയ നടൻ വിനായകനെതിരെ പ്രതിഷേധവുമായി മഹിള കോൺഗ്രസ് പ്രവർത്തക. മഹിള കോൺഗ്രസ് പ്രവർത്തക വി. ബിന്ദു ചന്ദ്രനാണ് പ്രതിഷേധ സൂചകമായി വിനായകന്‍റെ ചിത്രം കത്തിച്ചത്.
‘‘എടോ വിനായകൻ ഇതിന്‍റെ പേരിൽ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും. ഞങ്ങളുടെ കുഞ്ഞൂഞ്ഞിനു വേണ്ടി… കണ്ണേ കരളേ കുഞ്ഞൂഞ്ഞേ… ഞങ്ങളുടെ നെഞ്ചിലെ റോസാ പൂവേ.’’–ബിന്ദു ചന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
‘നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടുള്ളൂ. എല്ലാ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. ഒരു മനുഷ്യർ പോലും കുഞ്ഞൂഞ്ഞിനെതിരെ ഒന്നും പറയില്ല. എല്ലാ ശത്രുക്കളോടും അദ്ദേഹം ക്ഷമിക്കാറാണ് പതിവ്. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ ഒരാൾ അവഹേളിക്കുമ്പോൾ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നു കൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നത്.’ - വിഡിയോയിൽ ബിന്ദു ചന്ദ്രൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.