സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് വിതരണം ചെയ്യാൻ എത്തിച്ച എം.ഡി.എം.എയുമായി പ്രധാന ഏജൻറ് പിടിയിൽ
text_fieldsപൊന്നാനി: പൊന്നാനി മേഖലയിൽ അതിഗുരുതര മയക്കുമരുന്നായ എം.ഡി.എം.എ വില്‍പ്പനക്കായി എത്തിക്കുന്ന പ്രധാന ഏജൻറ് അറസ്റ്റിൽ. പൊന്നാനി തൃക്കാവ് സ്വദേശി ഫൈസൽ റഹ്മാനെ (38)യാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി ഇന്‍സ്പക്ടര്‍ വിനോദ് വലിയാറ്റൂരിന്‍റെയും ജില്ലാ ആന്‍റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡിന്‍റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
വിപണിയില്‍ ഏകദേശം ഒരു ലക്ഷം രൂപയോളം വില വരുന്ന 20 ജി.ആര്‍ മോളം എം.ഡി.എം.എയും ചില്ലറ വില്പനയ്ക്കായി തയ്യാറാക്കിയ കഞ്ചാവു പാക്കറ്റുകളുമായി ഫൈസലിന്‍റെ ബന്ധു ദിൽഷാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് മേഖലയിലെ പ്രധാന ഏജന്‍റായ ഫൈസൽ റഹ്മാനെ പിടികൂടിയത്.
ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ എം.ഡി.എം.എ പൊന്നാനിയിലേക്ക് കൊണ്ടു വരുന്നതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പാര്‍ട്ടി ഡ്രഗ്, ക്ലബ് ഡ്രഗ് എന്നീ ഓമന പേരുകളില്‍ അറിയപ്പെടുന്ന അതിഗുരുതരമായ സിന്തറ്റിക് ഇനത്തില്‍ പെട്ട മയക്ക് മരുന്നാണ് എം.ഡി.എം.എ. നിശാക്ലബ്ബുകളിലും ഉല്ലാസ കപ്പലുകളിലും വിവാഹപൂര്‍വ്വ പാര്‍ട്ടികളിലേയും വില കൂടിയ സാന്നിധ്യമാണ്. ഇയാളെ ചോദ്യം ചെയ്തതില്‍ പൊന്നാനിയിലേയും പരിസര പ്രദേശങ്ങളിലേയും സ്‌കൂള്‍- കോളേജ് വിദ്യാർഥികള്‍ക്ക് വിൽപന നടത്താന്‍ കൊണ്ടുവന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.