അറ്റകുറ്റപ്പണി: മൂന്ന് ട്രെയിനുകൾക്ക് നിയന്ത്രണം
text_fieldsതിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മൂന്ന് െട്രയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് പ്രതിദിന സ്പെഷൽ (06307) ആഗസ്റ്റ് ആറ്, 13 തീയതികളിൽ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.
കണ്ണൂർ-എറണാകുളം പ്രതിദിന സ്പെഷൽ (06306) ആഗസ്റ്റ് 20ന് തൃശൂരിൽ നിന്നായിരിക്കും യാത്ര ആരംഭിക്കുക. ഇൗ ട്രെയിനിെൻറ കണ്ണൂരിൽനിന്ന് തൃശൂർ വരെയുള്ള സർവിസാണ് റദ്ദാക്കിയത്. ആലപ്പുഴ-കണ്ണൂർ പ്രതിദിന സ്പെഷൽ (06307) ആഗസ്റ്റ് 20ന് തൃശൂരിൽ യാത്ര അവസാനിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.