അറ്റകുറ്റപ്പണി: നാല് ട്രെയിനുകൾ റദ്ദാക്കി, രണ്ട് ട്രെയിനുകൾ വൈകും, മൂന്ന് ട്രെയിനുകൾക്ക് അധിക ജനറൽ കോച്ച്
text_fieldsതിരുവനന്തപുരം: സൗത്ത് വെസ്റ്റേൺ റെയിൽവേക്ക് കീഴിലെ വിവിധ സെക്ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലോടുന്ന ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ. നാല് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. സെപ്റ്റംബർ 23ലെ കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ് (16319), 24ലെ ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസ് (16320 ) 25ലെ ബംഗളൂരു-എറണാകുളം സൂപ്പർ ഫാസ്റ്റ് (12684 ) എന്നിവയാണ് റദ്ദാക്കിയത്. സെപ്റ്റംബർ 24ലെ കന്യാകുമാരി-ബംഗളൂരു ഐലൻഡ് (16525) യാത്രാമധ്യേ 1.15 മണിക്കൂർ വൈകും.
രണ്ട് ട്രെയിനുകൾ വൈകും
തിരുവനന്തപുരം: സെക്കന്ദരാബാദ് ഡിവിഷന് കീഴിലെ വിവിധ സെക്ഷനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കേരളത്തിലോടുന്ന രണ്ട് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് സെപ്റ്റംബർ 25ന് ഉച്ചക്ക് 12.30ന് പുറപ്പെടേണ്ട തിരുവനന്തപുരം-ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12625) ഒന്നേ മുക്കാൽ മണിക്കൂർ വൈകി 2.15നേ തിരുവനന്തപുരത്തുനിന്ന് പുറപ്പെടൂ. 25ന് രാത്രി 8.10ന് ഡൽഹിയിൽനിന്ന് പുറപ്പെടേണ്ട ന്യൂഡൽഹി-തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12626) രണ്ടു മണിക്കൂർ വൈകി രാത്രി 10നേ യാത്ര തിരിക്കൂ.
മൂന്ന് ട്രെയിനുകൾക്ക് അധിക ജനറൽ കോച്ച്
തിരുവനന്തപുരം: യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് മൂന്ന് ട്രെയിനുകൾക്ക് ഒാരോ ജനറൽ കോച്ചുകൾ വീതം അധികമായി അനുവദിച്ചു. 06640 കന്യാകുമാരി-പുനലൂർ അൺറിസർവ്ഡ് എക്സ്പ്രസ് (സെപ്റ്റംബർ 13 മുതൽ), 06639 പുനലൂർ-നാഗർകോവിൽ അൺറിസർവ്ഡ് എക്സ്പ്രസ് (സെപ്റ്റംബർ 14 മുതൽ), 06643 നാഗർകോവിൽ-കന്യാകുമാരി അൺറിസർവ്ഡ് എക്സ്പ്രസ് (സെപ്റ്റംബർ 13 മുതൽ) എന്നീ ട്രെയിനുകൾക്കാണ് അധിക കോച്ചുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.