നവീകരണപ്രവൃത്തി: ഇന്നു മുതൽ വീണ്ടും െട്രയിൻ നിയന്ത്രണം
text_fieldsകണ്ണൂർ: കണ്ണൂരിനും കോഴിക്കോടിനുമിടയിൽ റെയിൽവേ ട്രാക്കിൽ നവീകരണപ്രവൃത്തി നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ ഒക്ടോബർ 31വരെ വീണ്ടും ട്രെയിൻ നിയന്ത്രണം. കോഴിക്കോട്-കണ്ണൂർ പാസഞ്ചർ സർവിസ് (56657) പൂർണമായും മൂന്നു ട്രെയിനുകളുടെ സർവിസുകൾ ഭാഗികമായും റദ്ദ് ചെയ്തു. മംഗളൂരു-കോഴിക്കോട് പാസഞ്ചർ (56654) കണ്ണൂരിൽ സർവിസ് അവസാനിപ്പിക്കും.
മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ (56324) കണ്ണൂരിലും കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ (56323) ഷൊർണൂരിലും സർവിസ് അവസാനിപ്പിക്കും. നാഗർകോവിലിൽനിന്ന് മംഗളൂരുവരെയുള്ള ഏറനാട് എക്സ്പ്രസ് രണ്ടു മണിക്കൂറോളം വൈകിയോടും. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ട്രാക്കിലെ അറ്റകുറ്റപ്പണികൾക്കായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നത്.
കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്നവരെയും മംഗളൂരുവിലേക്ക് ആശുപത്രി, പഠനാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവരെയുമാണ് ട്രെയിൻ നിയന്ത്രണം ഏറെ ബാധിക്കുക. എന്നാൽ, 16, 23, 30 തീയതികളിൽ ട്രെയിൻ നിയന്ത്രണമുണ്ടാകില്ലെന്നും റെയിൽേവ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.