അറ്റകുറ്റപ്പണി: ട്രെയിൻ സർവിസുകൾ ഭാഗികമായി റദ്ദാക്കി
text_fieldsപാലക്കാട്: തിരുവനന്തപുരം ഡിവിഷനിലെ വിവിധയിടങ്ങളിൽ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വിവിധ ദിവസങ്ങളിലെ ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തി. 66319ാം നമ്പർ ഷൊർണൂർ-എറണാകുളം മെമു ജനുവരി 19, 26 തീയതികളിലും 66320ാം നമ്പർ എറണാകുളം-ഷൊർണൂർ മെമു ജനുവരി 18, 25 തീയതികളിലും പൂർണമായും റദ്ദാക്കി.
കാരയ്ക്കലിൽ നിന്നുള്ള 16187ാം നമ്പർ കാരക്കൽ-എറണാകുളം എക്‌സ്പ്രസും ചെന്നൈയിൽ നിന്നുള്ള 22639 നമ്പർ ചെന്നൈ-ആലപ്പുഴ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസും ജനുവരി 18, 25 തീയതികളിൽ യാത്ര പാലക്കാട്ട് അവസാനിപ്പിക്കും.
ജനുവരി 19, 26 തീയതികളിലെ 16188ാം നമ്പർ എറണാകുളം-കാരക്കൽ എക്സ്പ്രസ് ജനുവരി 20, 27 തീയതികളിൽ പുലർച്ച 1.40ന് പാലക്കാട്ടുനിന്നാണ് പുറപ്പെടുക.
ജനുവരി 19, 26 തീയതികളിലെ 22640ാം നമ്പർ ആലപ്പുഴ-ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് അന്നേദിവസം രാത്രി 7.50ന് പാലക്കാട്ടു നിന്നായിരിക്കും പുറപ്പെടുക. ജനുവരി 19, 26 തീയതികളിലെ 16305ാം നമ്പർ എറണാകുളം-കണ്ണൂർ എക്സ്പ്രസ് അതേ ദിവസം രാവിലെ 7.16ന് തൃശൂരിൽനിന്ന് പുറപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.