Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംഭവങ്ങളുടെ കേരളോത്സവം

സംഭവങ്ങളുടെ കേരളോത്സവം

text_fields
bookmark_border
സംഭവങ്ങളുടെ കേരളോത്സവം
cancel

2024 ഇ​താ പ​ടി​യി​റ​ങ്ങു​ക​യാ​യി. പ്ര​ധാ​ന ത​ല​ക്കെ​ട്ടു​ക​ളാ​യി, വി​വാ​ദ​ങ്ങ​ളാ​യി, വി​മ​ർ​ശ​ന​ങ്ങ​ളാ​യി, ച​ർ​ച്ച​ക​ളാ​യി, നൊ​മ്പ​ര​മാ​യി, ആ​ന​ന്ദ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ നൂ​റു​ക​ണ​ക്കി​ന് സം​ഭ​വ​ങ്ങ​ളു​ണ്ട് കേ​ര​ള​ത്തി​ന്റെ ഓ​ർ​മ​ച്ചെ​പ്പി​ൽ. 2024​ലെ 24 ​സം​ഭ​വ​ങ്ങ​ളെ കോ​ർ​ത്തു​ ചേ​ർ​ത്താ​ൽ ഇ​താ ഇ​തൊ​ക്കെ കാ​ണും അ​തി​ൽ. ന​മ്മു​ടെ ക​ണ്ണേ​റ് ത​ട്ടാ​ത്ത സം​ഭ​വ​ങ്ങ​ള​ല്ല ഒ​ന്നും. അ​തി​ലേ​ക്ക് വീ​ണ്ടും...

ലോക്സഭയിൽ യു.​ഡി.​എ​ഫ്

2024 പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ലെ 20 ലോ​ക്‌​സ​ഭ സീ​റ്റു​ക​ളി​ലെ 18ഉം ​യു.​ഡി.​എ​ഫ് തൂ​ത്തു​വാ​രി. തൃ​ശ്ശൂ​രി​ൽ സു​രേ​ഷ് ഗോ​പി​യു​ടെ വി​ജ​യ​ത്തോ​ടെ ബി.​ജെ.​പി കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി ലോ​ക്‌​സ​ഭ അ​ക്കൗ​ണ്ട് തു​റ​ന്നു. ഇ​ട​തു​മു​ന്ന​ണി​ക്ക് ആ​ല​ത്തൂ​ർ സീ​റ്റു​കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ സി.​പി.​ഐ​യു​ടെ ആ​നി രാ​ജ​യെ​ക്കാ​ൾ 3.5 ല​ക്ഷ​ത്തി​ല​ധി​കം ഭൂ​രി​പ​ക്ഷം നേ​ടി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി വീ​ണ്ടും വി​ജ​യി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ്ബ​റേ​ലി​യി​ലും വി​ജ​യി​ച്ച​തി​നാ​ൽ വ​യ​നാ​ട് സീ​റ്റ് പി​ന്നീ​ട് രാ​ഹു​ൽ രാ​ജി​വെ​ച്ചു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ൽ​സ്ഥി​തി

ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷാ​ഫി പ​റ​മ്പി​ലും കെ. ​രാ​ധാ​കൃ​ഷ്ണ​നും രാ​ജി​വെ​ച്ച​തി​നാ​ൽ പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും ര​ണ്ട് മ​ണ്ഡ​ല​ത്തി​ൽ ജ​യി​ച്ച രാ​ഹു​ൽ ഗാ​ന്ധി റാ​യ്ബ​റേ​ലി നി​ല​നി​ർ​ത്തി​യ​തി​നാ​ൽ വ​യ​നാ​ട് ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു. പാ​ല​ക്കാ​ട്ട് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ 18,724 വോ​ട്ടു​ക​ളു​ടെ റെ​ക്കോ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. ചേ​ല​ക്ക​ര​യി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​ആ​ർ. പ്ര​ദീ​പ് 12,122 വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ച്ചു. വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ജ​യം 4,10,931 വോ​ട്ടി​നാ​യി​രു​ന്നു.

പ​ച്ച ക​ത്താ​തെ സി​ൽ​വ​ർ ലൈ​ൻ

കാ​സ​ർ​കോ​ട്ടു​നി​ന്ന് നാ​ലു​മ​ണി​ക്കൂ​റി​​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്താ​വു​ന്ന വി​ധം ആ​സൂ​ത്ര​ണം ചെ​യ്ത സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യെ​ച്ചൊ​ല്ലി​യു​ള്ള വി​വാ​ദ​ത്തി​ന് 2024ലും ​ശ​മ​ന​മു​ണ്ടാ​യി​ല്ല. റെ​യി​ൽ​വേ​യു​ടെ​യും കേ​ര​ള സ​ർ​ക്കാ​റി​ന്റെ​യും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സം​യു​ക്ത സം​രം​ഭ​മാ​യ കേ​ര​ള റെ​യി​ൽ ​െഡ​വ​ല​പ്മെ​ന്റ് കോ​ർ​പ​റേ​ഷ​നാ​ണ് (കെ-​റെ​യി​ൽ) പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ന​ട​പ്പാ​ക്കു​മെ​ന്ന് ഭ​ര​ണ​പ​ക്ഷ​വും എ​ന്തു വി​ല കൊ​ടു​ത്തും ത​ട​യു​മെ​ന്ന് പ്ര​തി​പ​ക്ഷ​വും ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ്. 529.45 കി​ലോ​മീ​റ്റ​റാ​ണ് പാ​ത​യു​ടെ നീ​ളം. സ്ഥ​ല​മെ​ടു​പ്പി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ എ​തി​ർ​പ്പു​ണ്ട്.

സീ ​പ്ലെ​യി​ൻ: പ​ഴ​യ വീ​ഞ്ഞ് പു​തി​യ കു​പ്പി​യി​ൽ

ക​ര​യി​ലും വെ​ള്ള​ത്തി​ലും ഇ​റ​ക്കാ​വു​ന്ന (ആം​ഫി​ബി​യ​ൻ) വി​മാ​നം ഉ​പ​യോ​ഗി​ച്ച് കൊ​ല്ലം ന​ഗ​ര​ത്തെ മ​റ്റു​ള്ള വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലേ​ക്കും വി​മാ​ന​ത്താ​വ​ള​വു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന സീ ​പ്ലെ​യി​ൻ പ​ദ്ധ​തി 2013 ജൂ​ൺ ര​ണ്ടി​നു അ​ഷ്ട​മു​ടി​ക്കാ​യ​ലി​ൽ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് നി​ല​ച്ച സ​മാ​ന പ​ദ്ധ​തി​യു​ടെ ആ​ദ്യ സീ ​പ്ലെ​യി​ൻ സ​ർ​വി​സി​ന് ന​വം​ബ​ർ 12ന് ​കൊ​ച്ചി​ക്കാ​യ​ലി​ൽ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് തു​ട​ക്ക​മി​ട്ടു. ബോ​ൾ​ഗാ​ട്ടി പാ​ല​സ് വാ​ട്ട​ർ​ഡ്രോ​മി​ൽ​നി​ന്ന് മാ​ട്ടു​പ്പെ​ട്ടി​യി​ലേ​ക്കാ​യി​രു​ന്നു ആ​ദ്യ സ​ർ​വി​സ്. 17 സീ​റ്റു​ള്ള വി​മാ​ന​മാ​ണ് സ​ർ​വി​സ് ന​ട​ത്തി​യ​ത്. അ​തി​നി​ടെ, ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും വ​നം​വ​കു​പ്പും പ​ദ്ധ​തി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്ന​ിട്ടുണ്ട്.

ഉ​ള്ളു​പൊ​ട്ടി വ​യ​നാ​ട്

2024 ജൂ​ലൈ 30ന് ​പു​ല​ർ​ച്ചെ വ​യ​നാ​ട് ജി​ല്ല അ​പ്ര​തീ​ക്ഷി​ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന് സാ​ക്ഷി​യാ​യി. തി​ങ്ക​ളാ​ഴ്‌​ച രാ​ത്രി ആ​രം​ഭി​ച്ച പേ​മാ​രി, മേ​പ്പാ​ടി​ക്ക​ടു​ത്ത ചൂ​ര​ൽ​മ​ല​യെ​യും മു​ണ്ട​ക്കൈ​യെ​യും നാ​മാ​വ​ശേ​ഷ​മാ​ക്കി. കു​ന്നി​ൻ​ച​രി​വു​ക​ൾ ത​ക​ർ​ന്ന് വ​ലി​യ തോ​തി​ലു​ള്ള ച​ളി​യും വെ​ള്ള​വും പാ​റ​ക്ക​ല്ലു​ക​ളും ത​ക​ർ​ത്തെ​റി​ഞ്ഞ​ത് ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം 298 ജീ​വ​നു​ക​ളെ​യാ​ണ്. കാ​ണാ​താ​യ​ത് 44 പേ​ർ. പ​രി​ക്കേ​റ്റ​വ​ർ 397. അ​ഞ്ഞൂ​റി​ലേ​റെ ​പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ 2018ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​നു​ശേ​ഷം കേ​ര​ള​ത്തി​ൽ സം​ഭ​വി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​കൃ​തി​ദു​ര​ന്ത​മാ​ണി​ത്.


സം​ഭ​വ​ത്തി​ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പെ​യ്ത​ത് 572 മി​ല്ലി​മീ​റ്റ​റോ​ളം മ​ഴ. കേ​ര​ളം ഒ​രു പ്ര​കൃ​തി ദു​ര​ന്ത​ത്തെ​ക്കൂ​ടി ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​ന്ന​ത് അ​ന്ന് വീ​ണ്ടും ക​ണ്ടു. മ​ന്ത്രി​മാ​രും പ്ര​തി​പ​ക്ഷ​വും ഒ​ന്ന​ട​ങ്കം ര​ക്ഷ​ക്കെ​ത്തി. പ്ര​ധാ​ന​മ​ന്ത്രി അ​ട​ക്ക​മു​ള്ള​വ​ർ വൈ​കാ​തെ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. പ​ക്ഷേ, സം​ഭ​വം ക​ഴി​ഞ്ഞ് അ​ഞ്ചു​മാ​സം പി​ന്നി​ട്ടി​ട്ടും പു​ന​ര​ധി​വാ​സം എ​ങ്ങു​മെ​ത്താ​ത്ത​ത് ക​ണ്ണി​ലെ ക​ര​ടാ​യി.

സ​മാ​ന ദി​വ​സ​ങ്ങ​ളി​ൽ കോ​ഴി​ക്കോ​ട്ടെ വി​ല​ങ്ങാ​ടും ഉ​രു​ൾ ദു​ര​ന്ത​ത്തി​ന്റെ തീ​വ്ര​ത നേ​രി​ട്ട​റി​ഞ്ഞു. ഏ​ക്ക​ർ​ക​ണ​ക്കി​ന് കൃ​ഷി​ഭൂ​മി ഉ​രു​ളെ​ടു​ത്തു. ഇ​വി​ട​ത്തെ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു.

വ​ഖ​ഫ് ഭൂ​മി പ്ര​ശ്നം

എ​റ​ണാ​കു​ളം മു​ന​മ്പം വേ​ളാ​ങ്ക​ണ്ണി ക​ട​പ്പു​റ​ത്തി​ന് ചു​റ്റു​വ​ട്ട​ത്തു​ള്ള ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പി​ന്റെ വി​ള​നി​ല​മാ​യി ഈ ​നാ​ടി​നെ മാ​റ്റു​ന്ന​ത്. തി​രു​വി​താം​കൂ​ര്‍ മ​ഹാ​രാ​ജാ​വ് ഗു​ജ​റാ​ത്തു​കാ​ര​നാ​യ സി​ദ്ദീ​ഖ് സേ​ട്ടി​ന്റെ പേ​രി​ല്‍ തീ​റാ​ധാ​രം ചെ​യ്തു ന​ല്‍കി​യ ഭൂ​മി അ​ദ്ദേ​ഹം പി​ന്നീ​ട് ഫാ​റൂ​ഖ് കോ​ള​ജി​ന് വ​ഖ​ഫ് ചെ​യ്ത​ത് ച​രി​ത്രം. ദൈവപ്രീതി ല​ക്ഷ്യം വെ​ച്ചു​ള്ള ദാ​നമാണ് വ​ഖ​ഫ്.

കോ​ള​ജി​ന്റെ അ​ഭി​ഭാ​ഷ​ക​രാ​യി​രു​ന്ന അ​ഡ്വ. എം.​വി. പോ​ളും അ​ഡ്വ. മൈ​ക്കി​ളും ആ​യി​രു​ന്നു ഭൂ​മി നോ​ക്കി ന​ട​ത്തി​യി​രു​ന്ന​ത്. വ​ഖ​ഫ് ഭൂ​മി വി​ൽ​ക്കാ​നോ കൈ​മാ​റ്റം ചെ​യ്യാ​നോ ക​ഴി​യി​ല്ലെ​ന്നി​രി​ക്കെ അ​വ​ര്‍ ഭൂ​മി കൈ​മാ​റ്റം ചെ​യ്തു​വെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ഇ​പ്പോ​ൾ അ​വി​ടെ താ​മ​സി​ക്കു​ന്ന അ​റു​നൂ​റി​ന​ടു​ത്ത് വ​രു​ന്ന കു​ടും​ബ​ങ്ങ​ള്‍ പെ​രു​വ​ഴി​യി​ലാ​കു​മോ​യെ​ന്ന് ആ​ശ​ങ്ക​പ്പെ​ടു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്‌​ന​മാ​യി അ​ത് വ​ള​ർ​ന്നു. പ്ര​മു​ഖ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ളും സം​ഘ​ട​ന​ക​ളും മു​ന​മ്പ​ത്തു​നി​ന്ന് ഒ​രാ​ളെ​യും കു​ടി​യൊ​ഴി​പ്പി​ക്കാ​തെ പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ്. ഇ​തി​നി​ടെ മു​സ്‍ലിം-​ക്രൈ​സ്ത​വ വി​ഷ​യ​മാ​യി ഇ​തി​നെ വ​ഴി​തി​രി​ച്ചു വി​ടാ​നു​ള്ള ശ്ര​മ​മു​ണ്ട്.

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​വും സി.​പി.​എ​മ്മി​ലെ പ്ര​ക​മ്പ​ന​ങ്ങ​ളും

ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി.​പി.​എ​മ്മി​ലെ പി.​പി. ദി​വ്യ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ മു​ൻ എ.​ഡി.​എം ന​വീ​ൻ ബാ​ബു ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് കേ​ര​ള മ​നഃ​സാ​ക്ഷി​യെ പി​ടി​ച്ചു​കു​ലു​ക്കി. ഒ​ക്ടോ​ബ​ര്‍ 14ന് ​ന​ട​ന്ന യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ക്ഷ​ണി​ക്കാ​തെ എ​ത്തി​യാ​ണ് ദി​വ്യ എ.​ഡി.​എ​മ്മി​നെ​തി​രെ പെ​ട്രോ​ൾ പ​മ്പ് അ​നു​വ​ദി​ക്കാ​ൻ കൈ​ക്കൂ​ലി ചോ​ദി​ച്ചെ​ന്ന​ത് അ​ട​ക്ക​മു​ള്ള ആ​ക്ഷേ​പ​ങ്ങ​ൾ ചൊ​രി​ഞ്ഞ​ത്.

ദി​വ്യ​ക്കെ​തി​രെ കേ​ര​ള​മാ​കെ പ്ര​തി​ഷേ​ധം ഇ​ര​മ്പി. ക​ണ്ണൂ​രി​ലെ​യും പ​ത്ത​നം​തി​ട്ട​യി​ലെ​യും പാ​ർ​ട്ടി ര​ണ്ട് ത​ട്ടി​ലാ​യി. ദി​വ്യ​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി. ജി​ല്ല പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി. പാ​ർ​ട്ടി രാ​ജി ചോ​ദി​ച്ച് വാ​ങ്ങി. ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ര​ജി കോ​ട​തി ത​ള്ളി. 12 ദി​വ​സ​ത്തി​ന് ശേ​ഷം ദി​വ്യ​യെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ലാ​ക്കി. പി​ന്നീ​ട്, സ്ഥി​രം ജാ​മ്യം ല​ഭി​ച്ച അ​വ​ർ ജ​യി​ല്‍ മോ​ചി​ത​യാ​യി.

ബി.​ജെ.​പി മു​ന്നേ​റ്റം

കേ​ര​ള​ത്തി​ൽ ഇ​ക്കാ​ല​ത്തി​നി​ടെ ഒ​റ്റ നി​യ​മ​സ​ഭ സീ​റ്റു​കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്ന ബി.​ജെ.​പി​ക്ക് തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ക​ന്നി ജ​യം ന​ൽ​കി​യ പ്ര​ത്യാ​ശ വ​ലു​താ​ണ്. 74,686 വോ​ട്ടി​നാ​ണ് സു​രേ​ഷ് ഗോ​പി വി​ജ​യി​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലെ ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ തൃ​ശൂ​ർ, നാ​ട്ടി​ക, ഇ​രി​ങ്ങാ​ല​ക്കു​ട, പു​തു​ക്കാ​ട്, ഒ​ല്ലൂ​ർ, മ​ണ​ലൂ​ർ എ​ന്നീ ആ​റി​ലും ബി.​ജെ.​പി ഒ​ന്നാ​മ​​തെ​ത്തി.

തി​രു​വ​ന​ന്ത​പു​രം ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ന് കീ​ഴി​ലു​ള്ള നേ​മ​വും ക​ഴ​ക്കൂ​ട്ട​വും വ​ട്ടി​യൂ​ർ​ക്കാ​വും ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ആ​റ്റി​ങ്ങ​ലി​ലും കാ​ട്ടാ​ക്ക​ട​യി​ലും ബി.​ജെ.​പി​യാ​ണ് മു​ന്നി​ൽ. 140 മ​ണ്ഡ​ല​ങ്ങ​ളു​ള്ള കേ​ര​ള​ത്തി​ൽ നേ​മം, ക​ഴ​ക്കൂ​ട്ടം, വ​ട്ടി​യൂ​ർ​ക്കാ​വ്, ആ​റ്റി​ങ്ങ​ൽ 11 എ​ണ്ണ​ത്തി​ൽ മു​ന്നി​ലെ​ത്തി​യ​ത് അ​വ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ൽ​കും. തി​രു​വ​ന​ന്ത​പു​രം, കോ​വ​ളം, നെ​യ്യാ​റ്റി​ൻ​ക​ര, ഹ​രി​പ്പാ​ട്, കാ​യം​കു​ളം, പാ​ല​ക്കാ​ട്, മ​ഞ്ചേ​ശ്വ​രം, കാ​സ​ർ​കോ​ട് എ​ന്നീ എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി.​ജെ.​പി ര​ണ്ടാ​മ​തെ​ത്തി.

കൂ​ടു​മാ​റ്റ​ങ്ങ​ളു​ടെ കാ​ലം

രാ​ഷ്ട്രീ​യ പാ​ർ​ട്ടി മാ​റ്റം അ​ത്ര അ​സാ​ധാ​ര​ണ​മ​ല്ലാ​ത്ത കാ​ല​മാ​ണി​ത്. എ​ന്നി​ട്ടും നി​ല​മ്പൂ​ർ എം.​എ​ൽ.​എ പി.​വി. അ​ൻ​വ​റി​ന്റെ​യും കോ​ൺ​ഗ്ര​സ് വി​ട്ട് സി.​പി.​എ​മ്മി​ൽ ചേ​ർ​ന്ന ഡോ. ​പി. സ​രി​ന്റെ​യും ബി.​ജെ.​പി​യി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ സ​ന്ദീ​പ് വാ​ര്യ​രു​ടെ​യും രാ​ഷ്ട്രീ​യ​മാ​റ്റം ഏ​റെ ച​ർ​ച്ച​യാ​യി. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ.​ഡി.​ജി.​പി അ​ജി​ത്കു​മാ​റി​നെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​യെ​യും നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചാ​ണ് ഇ​ട​തു സ്വ​ത​ന്ത്ര എം.​എ​ൽ.​എ​യാ​യി​രു​ന്ന പി.​വി. അ​ൻ​വ​ർ സി.​പി.​എം ബ​ന്ധം ഉ​പേ​ക്ഷി​ച്ച​ത്. പി​ന്നീ​ട് ആ​രോ​പ​ണം മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്കും നീ​ണ്ടു. ഡി.​എം.​കെ എ​ന്ന പേ​രി​ൽ സം​ഘ​ട​ന രൂ​പ​വ​ത്ക​രി​ച്ച് രാ​ഷ്ട്രീ​യ പ​രീ​ക്ഷ​ണ​ത്തി​ലാ​ണ് അ​ൻ​വ​ർ.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സീ​റ്റ് ന​ൽ​കാ​ഞ്ഞ​തോ​ടെ കോ​ൺ​ഗ്ര​സ് മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​റാ​യ ഡോ. ​പി. സ​രി​ൻ ഇ​ട​തു സ്വ​ത​ന്ത്ര​നാ​യി പാ​ല​ക്കാ​ട്ട് ക​ള​ത്തി​ലി​റ​ങ്ങി. വോ​ട്ടി​ൽ നേ​രി​യ വ​ർ​ധ​ന ഉ​ണ്ടാ​ക്കാ​നാ​യെ​ങ്കി​ലും മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്താ​നേ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞു​ള്ളൂ. ബി.​ജെ.​പി​ക്കെ​തി​രാ​യ സ​ര്‍ജി​ക്ക​ല്‍ സ്‌​ട്രൈ​ക്കെ​ന്നാ​ണ് സന്ദീപ് വാര്യരുടെ വരവിനെ കോ​ൺ​ഗ്ര​സ് വി​ശേ​ഷി​പ്പി​ച്ച​ത്.

എ.​ഡി.​ജി.​പി അ​ജി​ത്കു​മാ​ർ വി​വാ​ദം

മു​ഖ്യ​മ​ന്ത്രി​ക്കും എ.​ഡി.​ജി.​പി അ​ജി​ത് കു​മാ​റി​നു​മെ​തി​രെ പി.​വി. അ​ന്‍വ​ർ എം.​എ​ല്‍.​എ തു​ട​ങ്ങി​യ വി​മ​ർ​ശ​നം എ.​ഡി.​ജി.​പി-​ആ​ർ.​എ​സ്.​എ​സ് ബ​ന്ധ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ അ​ടി​വ​ര​യി​ട്ട​തോ​ടെ മ​റ്റൊ​രു വി​വാ​ദം​കൂ​ടി കേ​ര​ള​ത്തി​ൽ ക​ത്തി​പ്പ​ട​ർ​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ ആ​ർ.​എ​സ്.​എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദ​ത്താ​​ത്രേ​യ ഹൊ​സാ​ബ​ല യു​മാ​യി അ​ജി​ത് കു​മാ​ർ സം​സാ​രി​ച്ചെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

തൃ​ശൂ​ര്‍പൂ​രം ക​ല​ക്കാ​ന്‍ എ.​ഡി.​ജി.​പി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ ഇ​ട​പെ​ട്ടെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നു. പൂ​രം ക​ല​ക്കി ബി.​ജെ.​പി​ക്ക് രാ​ഷ്ട്രീ​യ​നേ​ട്ടം ഉ​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. പി​ന്നീ​ട്, സ്വ​കാ​ര്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന് എ.​ഡി.​ജി.​പി എം.​ആ​ര്‍. അ​ജി​ത്കു​മാ​ര്‍ വെ​ളി​പ്പെ​ടു​ത്തി. പി​ന്നാ​ലെ സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​ജി​ത് കു​മാ​ര്‍ മു​തി​ര്‍ന്ന ആ​ർ.​എ​സ്.​എ​സ് നേ​താ​വ് റാം ​മാ​ധ​വി​നെ ക​ണ്ട കാ​ര്യ​വും വെ​ളി​പ്പെ​ടു​ത്തി. വി​വാ​ദം ക​ത്തു​ന്ന​തി​നി​ടെ, അ​ജി​ത്കു​മാ​റി​നെ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യി​ല്‍നി​ന്ന് മാ​റ്റി ബ​റ്റാ​ലി​യ​ന്‍ എ.​ഡി.​ജി.​പി​യാ​ക്കി.

എ​ന്നാ​ല്‍, എ.​ഡി.​ജി.​പി-​ആ​ര്‍.​എ​സ്.​എ​സ് കൂ​ടി​ക്കാ​ഴ്ച, പൂ​രം ക​ല​ക്ക​ല്‍, സ്വ​ർ​ണ​ക്ക​ട​ത്ത്, അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​നം, മാ​മി തി​രോ​ധാ​നം തു​ട​ങ്ങി നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ള്‍ നേ​രി​ടു​ന്ന അ​ജി​ത്കു​മാ​റി​നെ ഡി.​ജി.​പി​യാ​യി നി​യ​മി​ക്കാ​നു​ള്ള സ്ക്രീ​നി​ങ് ക​മ്മി​റ്റി ശി​പാ​ർ​ശ​ക്ക് മ​ന്ത്രി​സ​ഭ ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​കാ​രം ന​ൽ​കു​ന്ന​താ​ണ് പി​ന്നീ​ട് ക​ണ്ട​ത്.

സ​മ​സ്ത-​ലീ​ഗ് പ്ര​ശ്നം

എ​ക്കാ​ല​വും മു​സ്‍ലിം ലീ​ഗി​നെ പി​ന്തു​ണ​ച്ച സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ​യി​ലെ ഒ​രു വി​ഭാ​ഗം ലീ​ഗി​നോ​ട് ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്നു. സ​മ​സ്ത പ്ര​സി​ഡ​ന്റ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ളു​ടെ പി​ന്തു​ണ ഇ​വ​ർ​ക്കു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളെ മു​ൻ​ഗാ​മി​ക​ളെ​പ്പോ​ലെ ആ​ത്മീ​യ​നേ​താ​വാ​യി കാ​ണാ​ൻ സ​മ​സ്ത​യി​ലെ ഒ​രു​വി​ഭാ​ഗം ത​യാ​റ​ല്ല. സാ​ദി​ഖ​ലി ത​ങ്ങ​ളു​ടെ ആ​ത്മീ​യ നേ​തൃ​പ​ദ​വി ചോ​ദ്യം​ചെ​യ്ത് സ​മ​സ്ത മു​ശാ​വ​റ അം​ഗം മു​ക്കം ഉ​മ​ർ ഫൈ​സി രം​ഗ​ത്തെ​ത്തി​യ​തും അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സ​മ​സ്ത​യി​ലെ ത​ന്നെ പ്ര​മു​ഖ​രും ലീ​ഗ് നേ​തൃ​ത്വ​വും ഇ​റ​ങ്ങി​യ​തും ക​ണ്ടു.

ത​ർ​ക്കം തീ​ർ​ക്കാ​ൻ ക​ണ​ക്കെ​ടു​പ്പ്

മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന കേ​സു​ക​ളെ​യും ത​ർ​ക്ക​ങ്ങ​ളെ​യും അ​തി​നു മു​ന്നോ​ടി​യാ​യി മ​ല​ങ്ക​ര സ​ഭ​യി​ൽ ന​ട​ന്ന പി​ള​ർ​പ്പു​മാ​ണ് മ​ല​ങ്ക​ര സ​ഭാ​ത​ർ​ക്കം എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഓ​ർ​ത്ത​ഡോ​ക്സ്-​യാ​ക്കോ​ബാ​യ ത​ർ​ക്കം എ​ന്ന് പേ​രു​വി​ളി​ക്കു​ന്ന​തും ഇ​തു​ത​ന്നെ. പ്രാ​ദേ​ശി​ക​മാ​യി പ​ള്ളി ഭ​ര​ണ​ത്തെ സം​ബ​ന്ധി​ച്ച വി​യോ​ജി​പ്പു​ക​ളാ​ണ് ഇ​പ്പോ​ഴും ത​ർ​ക്ക​ങ്ങ​ളാ​യി തു​ട​രു​ന്ന​ത്.

എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ പ​ള്ളി​ക​ളി​ലാ​ണ് പ്ര​ധാ​ന ത​ർ​ക്കം. ശാ​ശ്വ​ത പ​രി​ഹാ​ര​ത്തി​നാ​യി വി​ശ്വാ​സി​ക​ളു​ടെ ക​ണ​ക്കെ​ടു​ക്കാ​ൻ സു​പ്രീം​കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ഈ ​കാ​ര്യ​ത്തി​ലെ അ​വ​സാ​ന നീ​ക്കം. ആ​റ് പ​ള്ളി​ക​ളു​ടെ കൈ​മാ​റ്റ​ത്തി​ല്‍ 2025 ജ​നു​വ​രി അ​വ​സാ​നം​വ​രെ ത​ല്‍സ്ഥി​തി തു​ട​രാ​നും സു​പ്രീം​കോ​ട​തി നി​ര്‍ദേ​ശി​ച്ചി​ട്ടു​ണ്ട്.

ക​ർ​ദി​നാ​ളായി മാർ കൂവക്കാട്

വൈ​ദി​ക​നി​ര​യി​ൽ​നി​ന്ന് ക​ർ​ദി​നാ​ൾ പ​ദ​വി​യി​ലേ​ക്കു നേ​രി​ട്ട് ഉ​യ​ർ​ത്ത​പ്പെ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​ൻ എ​ന്ന അ​പൂ​ർ​വ​ത​യു​മാ​യാ​ണ് മാ​ർ ജോ​ർ​ജ് ജേ​ക്ക​ബ് കൂ​വ​ക്കാ​ടി​ന്റെ സ്ഥാ​നാ​രോ​ഹ​ണം വ​ത്തി​ക്കാ​നി​ൽ ന​ട​ന്ന​ത്. ക​ത്തോ​ലി​ക്കാ സ​ഭ​യെ ന​യി​ക്കു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ ഭ​ര​ണ​കാ​ര്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ സ​ഹാ​യി​ക്കാ​നാ​ണ് കോ​ട്ട​യം ച​ങ്ങ​നാ​ശേ​രി​ക്ക​ടു​ത്തു​ള്ള മാ​മൂടു​കാ​ര​ന് നി​യോ​ഗം. സീ​റോ മ​ല​ബാ​ർ സ​ഭ​ക്കും കൂ​വ​ക്കാ​ടി​ന്റെ പ​ദ​വി അ​ഭി​മാ​ന​ക​രം.

സ​ര്‍വ​മ​ത സ​മ്മേ​ള​നം വ​ത്തി​ക്കാ​നി​ൽ

ശി​വ​ഗി​രി മ​ഠ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ത്തി​ക്കാ​നി​ല്‍ സ​ര്‍വ​മ​ത സ​മ്മേ​ള​നം ന​ട​ന്നു. ലോ​ക​ത്തെ ഭ​രി​ക്കേ​ണ്ട​ത് സ​മാ​ധാ​ന​മാ​ണെ​ന്നും അ​തി​നാ​യി പ്ര​യ​ത്നി​ക്ക​ണ​മെ​ന്നും മാ​ന​വി​ക​ത​യു​ടെ ഏ​ക​ത്വ​വും സാ​ഹോ​ദ​ര്യ​വു​മാ​ണ് അ​തി​നാ​വ​ശ്യ​മെ​ന്നും സ​മ്മേ​ള​നം ഓ​ർ​മി​പ്പി​ച്ചു. ദൈ​വ​ദ​ശ​കം ഇ​റ്റാ​ലി​യ​ന്‍ ഭാ​ഷ​യി​ല്‍ ആ​ല​പി​ച്ചാ​രം​ഭി​ച്ച സെ​മി​നാ​ര്‍ സ്വാ​മി ഋ​തം​ഭ​രാ​ന​ന്ദ​യു​ടെ സ​ര്‍വ​മ​ത പ്രാ​ര്‍ഥ​ന​യോ​ടെ​യാ​ണ് സ​മാ​പി​ച്ച​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന​ട​ക്കം നി​ര​വ​ധി മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി.

നി​ര​ത്തു നി​റ​യെ നി​ണ​ച്ചാ​ലു​ക​ൾ

റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ പ​ര​മ്പ​ര​ക​ൾ​ക്കാ​ണ് വ​ർ​ഷാ​ന്ത്യ​ത്തി​ന്റെ ര​ണ്ടു മാ​സ​ത്തി​ൽ കേ​ര​ളം സാ​ക്ഷി​യാ​യ​ത്. ഡോ​ക്ട​റാ​കാ​ൻ ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ ആ​റ് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ, ആ​ല​പ്പു​ഴ ക​ള​ർ​കോ​ടു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട​താ​ണ് പ​ര​മ്പ​ര​യി​ലെ തു​ട​ക്കം. അ​ന്ന് 11 പേ​ർ സ​ഞ്ച​രി​ച്ച കാ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം.

പാ​ല​ക്കാ​ടാ​ണ് മ​റ്റൊ​രു ദു​ര​ന്തം. പ​രീ​ക്ഷ ക​ഴി​ഞ്ഞ് ന​ട​ന്നു​പോ​കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മു​ക​ളി​ലേ​ക്ക് ലോ​റി മ​റി​ഞ്ഞ് നാ​ലു​പേ​ർ ത​ൽ​ക്ഷ​ണം മ​രി​ച്ചു. പി​ന്നീ​ട് തു​ട​രെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പ്ര​ത്യേ​ക ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നും പ​രി​ശോ​ധ​ന​യു​മാ​യി രം​ഗ​ത്തു​ണ്ട്.

രാ​ജ്യ​ത​ല​സ്ഥാ​നം സ​മ​ര​മു​ഖ​മാ​ക്കി കേ​ര​ള സ​ർ​ക്കാ​ർ

സം​സ്ഥാ​ന​ങ്ങ​ളെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ന്ന കേ​ന്ദ്ര ന​യ​ങ്ങ​ള്‍ക്കെ​തി​രെ കേ​ര​ള സ​ർ​ക്കാ​ർ ഡ​ല്‍ഹി ജ​ന്ത​ർ മ​ന്ത​റി​ല്‍ സ​മ​ര​രം​ഗ​ത്തി​റ​ങ്ങി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നേ​തൃ​ത്വം കൊ​ടു​ത്ത സ​മ​ര​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള മ​ന്ത്രി​മാ​രും അ​ണി​നി​ര​ന്നു. ഇ​തി​നു​പു​റ​മെ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി.

കേ​ര​ള​ത്തി​ന്റെ അ​തി​ജീ​വ​ന​ത്തി​നും മു​ന്നോ​ട്ടു​പോ​ക്കി​നും അ​നി​വാ​ര്യ​മാ​യ മാ​ര്‍ഗം എ​ന്ന നി​ല​യി​ലാ​ണ്, ച​രി​ത്ര​ത്തി​ല്‍ അ​ധി​കം കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത ഈ ​പ്ര​ക്ഷോ​ഭ​ത്തി​ന്റെ മാ​ര്‍ഗം തെ​ര​ഞ്ഞെ​ടു​ത്ത​ത്. സം​സ്ഥാ​ന​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​ദ​ത്ത​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നു​ള്ള പ്ര​ക്ഷോ​ഭ​മാ​യ​ത് മാ​റി.

ഇ​ടി​മു​റി​യു​ടെ ഇ​ര

പൂ​ക്കോ​ട് കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​യാ​യ സി​ദ്ധാ​ർ​ഥ​ിനെ ഹോ​സ്റ്റ​ൽ​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കാ​മ്പ​സി​ലെ കൊ​ടും​ക്രൂ​ര​ത​ക​ൾ തു​ട​രു​ന്ന​തി​ന്റെ സാ​ക്ഷ്യ​പ​ത്ര​മാ​യി. മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 19 വി​ദ്യാ​ർ​ഥി​ക​ൾ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു. കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ല്‍നി​ന്ന് നേ​രി​ട്ട റാ​ഗി​ങ്ങും മ​ർ​ദ​ന​വും​മൂ​ലം സി​ദ്ധാ​ർ​ഥ​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു​വെ​ന്നാ​ണ് ​ആ​രോ​പ​ണം. എ​സ്.​എ​ഫ്.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ കൊ​ന്ന് കെ​ട്ടി​ത്തൂ​ക്കി​യെ​ന്ന ആ​രോ​പ​ണം വ​രെ ച​ർ​ച്ച​യാ​യി.

ശ​മ്പ​ള​മു​ട​ക്കം ച​രി​ത്ര​ത്തി​ലാ​ദ്യം

കേ​ര​ള​ത്തി​ന്റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മൂ​ന്ന​ര ല​ക്ഷ​ത്തോ​ളം വ​രു​ന്ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം മു​ട​ങ്ങി. എ​ല്ലാ മാ​സ​വും ഒ​ന്നാം തീ​യ​തി​യാ​ണ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ​ത്തു​ക. എ​ന്നാ​ൽ, 2024 മാ​ർ​ച്ച് ഒ​ന്നി​ന് പ​തി​വ് മു​ട​ങ്ങി. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ശ​മ്പ​ള​വും പെ​ൻ​ഷ​നും മു​ട​ങ്ങാ​ൻ കാ​ര​ണം. ആ​റു ല​ക്ഷം പേ​രു​ടെ പെ​ൻ​ഷ​നും മു​ട​ങ്ങി.

കോ​ടി പു​ണ്യം; മോ​ച​ന​ത്തി​ന​രി​കെ റ​ഹീം

റി​യാ​ദ് ക്രി​മി​ന​ൽ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച 18 വ​ർ​ഷം സൗ​ദി അ​റേ​ബ്യ​യി​ൽ ത​ട​വി​ൽ ക​ഴി​ഞ്ഞ കോ​ഴി​ക്കോ​ട് ഫ​റോ​ക്ക് സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഹീ​മി​ന്റെ മോ​ച​ന​ത്തി​ന് സു​മ​ന​സ്സു​ക​ൾ കൈ​കോ​ർ​ത്തു. സം​സ്ഥാ​ന​ത്തും പു​റ​ത്തു​മു​ള്ള ജീ​വി​ത​ത്തി​ന്റെ നാ​നാ തു​റ​ക​ളി​ലു​ള്ള​വ​ർ ദ​യ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ക​ട​മാ​ക്കി​യ​തോ​ടെ മോ​ച​ന​ദ്ര​വ്യം ന​ൽ​കാ​നാ​യി സ്വ​രൂ​പി​ച്ച​ത് 34 കോ​ടി​യി​ലേ​റെ രൂ​പ.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ കു​ട്ടി​യു​ടെ തൊ​ണ്ട​യി​ൽ ഘ​ടി​പ്പി​ച്ച ജീ​വ​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ത്തി​ൽ റ​ഹീ​മി​ന്റെ കൈ​ത​ട്ടി കു​ട്ടി മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ലാ​ണ് വ​ധ​ശി​ക്ഷ​ക്ക് വി​ധി​ച്ച​ത്. തു​ക സ്വീ​ക​രി​ച്ച് റ​ഹീ​മി​ന് മാ​പ്പ് ന​ൽ​കാ​നു​ള്ള സ​ന്ന​ദ്ധ​ത കു​ടും​ബം കോ​ട​തി​യെ അ​റി​യി​ച്ച​തോ​ടെ കോ​ട​തി വ​ധ​ശി​ക്ഷ റ​ദ്ദാ​ക്കി. ചി​ല നി​യ​മ​ക​ട​മ്പ​ക​ൾ​കൂ​ടി മറികടന്ന് മോ​ച​നം സാ​ധ്യ​മാ​ക്കാ​നു​ള്ള ശ്ര​മം അ​ന്തി​മ ഘ​ട്ട​ത്തി​ലാ​ണ്.

മെക് സെവൻ

വ്യായാമ കൂട്ടായ്മയായ മെക് സെവനിൽ എല്ലാ ജാതി മത വിഭാഗങ്ങളും ഉൾക്കൊള്ളുന്നുവെന്ന് വ്യക്തമായതോടെ ഇതിനെതിരെ വർഗീയാരോപണം ഉന്നയിച്ചവർക്ക് തന്നെ പിൻവലിക്കേണ്ടി വന്നു. ഇന്ത്യൻ പാരാമിലിറ്ററി സർവീസിൽ നിന്ന് സ്വയം വിരമിച്ച മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ പി സലാഹുദ്ദീൻ തുടക്കമിട്ട ആരോഗ്യ പ്രസ്ഥാനമാണ് മെക് – 7 അഥവാ മൾട്ടി എക്സർസൈസ് കോമ്പിനേഷൻ. എയ്‌റോബിക്‌സ്, ഫിസിയോതെറപ്പി, യോഗ, മെഡിറ്റേഷൻ, ഫേസ് മസാജ്, അക്യുപ്രഷർ, ഡീപ് ബ്രീത്തിങ് തുടങ്ങി ഒരു ദിവസം 20 മിനിറ്റ് മാത്രം വേണ്ടിവരുന്ന 21 വ്യായാമമുറകൾ ഉൾക്കൊള്ളുന്നതാണ് മെക് സെവൻ.

വി​ഴി​ഞ്ഞം യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്

ച​ര​ക്കു​ക​ട​ത്ത​ലി​ന്റെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ തു​റ​ന്നി​ട്ട് തി​രു​വ​ന​ന്ത​പു​രം വി​ഴി​ഞ്ഞ​ത്ത് അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കു​ന്നു. അ​ന്താ​രാ​ഷ്ട്ര ക​പ്പ​ൽ ചാ​ലി​ന്റെ സാ​മീ​പ്യ​വും തീ​ര​ത്തു​നി​ന്ന് ഒ​രു നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലം വ​രെ 24 മീ​റ്റ​ർ സ്വാ​ഭാ​വി​ക ആ​ഴ​വു​മെ​ല്ലാം വി​ഴി​ഞ്ഞ​ത്തി​ന്റെ ഭാ​വി ശോ​ഭ​ന​മെ​ന്ന​ത് തെ​ളി​യി​ക്കു​ന്നു. സൂ​യ​സ് ക​നാ​ലി​ലൂ​ടെ പ്ര​തി​വ​ർ​ഷം ക​ട​ന്നു​പോ​കു​ന്ന 20,000 ക​പ്പ​ലു​ക​ളി​ൽ പ​കു​തി​യെ​ങ്കി​ലും വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

രാ​ജ്യ​ത്തെ ആ​ഴ​മേ​റി​യ ട്രാ​ൻ​സ്ഷി​പ്മെ​ന്റ് പോ​ർ​ട്ടാ​ണ് വി​ഴി​ഞ്ഞ​ത്തേ​ത്. 20,000-25,000 ക​ണ്ടെ​യ്ന​റു​ക​ൾ വ​ഹി​ക്കാ​വു​ന്ന കൂ​റ്റ​ൻ ക​പ്പ​ലു​ക​ൾ വി​ഴി​ഞ്ഞ​ത്ത് അ​ടു​പ്പി​ക്കാ​നാ​കും. ഇ​വ​ക്ക് 350-450 മീ​റ്റ​ർ നീ​ള​വും ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​യ​ര​വും ക​ട​ലി​ന​ടി​യി​ലേ​ക്ക് 16-20 മീ​റ്റ​ർ താ​ഴ്ച​യു​മു​ണ്ടാ​കും. കൂ​ടു​ത​ൽ ആ​ഴ​മു​ള്ള പോ​ർ​ട്ടു​ക​ളി​ലാ​ണ് ഇ​ത്ത​രം ക​പ്പ​ലു​ക​ൾ അ​ടു​ക്കു​ക.

നൊ​മ്പ​ര​പ്പാ​ടാ​യി അ​ർ​ജു​ൻ

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ലോ​റി ഡ്രൈ​വ​ർ അ​ർ​ജു​ൻ ലോ​റി​സ​ഹി​തം ഉ​ത്ത​ര ക​ന്ന​ട​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ അ​ക​പ്പെ​ട്ട​ത് 2024ന്റെ ​നൊ​മ്പ​ര​പ്പാ​ടാ​യി. 72 ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ഗം​ഗാ​വാ​ലി പു​ഴ​യി​ൽ ലോ​റി​യു​ടെ കാ​ബി​നി​നു​ള്ളി​ൽ മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​ത്. ഒ​രു മ​നു​ഷ്യ​ജീ​വ​നു​വേ​ണ്ടി​യു​ള്ള സ​ക​ല പ്ര​യ​ത്ന​ങ്ങ​ൾ​ക്കും സാ​ക്ഷി​യാ​യ വി​യോ​ഗ​മാ​ണി​ത്. കേ​ര​ള​വും ക​ർ​ണാ​ട​ക​വും ഈ ​ദൗ​ത്യ​ത്തി​നാ​യി കൈ​കോ​ർ​ത്തു. ലോ​റി​യു​ട​മ മ​നാ​ഫ് ഈ ​നാ​ളു​ക​ളി​ല​ത്ര​യും തെ​ര​ച്ചി​ലി​ന് കാ​വ​ലാ​ളാ​യി. കേ​ര​ള ച​രി​ത്ര​ത്തി​ൽ ഒ​രാ​ളു​ടെ വീ​ണ്ടെ​ടു​പ്പി​നാ​യി ഇ​ത്ര​യേ​റെ ആ​ളും അ​ർ​ഥ​വും പ്രാ​ർ​ഥ​ന​യും പ്ര​തി​ഷേ​ധ​വും ക​ണ്ട മ​റ്റൊ​രു സം​ഭ​വം സ​മീ​പ​കാ​ല​ത്തി​ല്ല.

സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ

സം​സ്ഥാ​ന​ത്ത് വീ​ണ്ടും നി​പ സ്ഥി​രീ​ക​ര​ണം. മ​ല​പ്പു​റം വ​ണ്ടൂ​രി​ൽ മ​രി​ച്ച 24കാ​ര​ന്റെ നി​പ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റി​വാ​യി​രു​ന്നു.

വൈ​കാ​തെ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മു​ള്ള ഇ​ട​പെ​ട​ലു​ക​ൾ വ​ഴി രോ​ഗ​വ്യാ​പ​ന​ത്തെ ത​ട​യാ​നാ​യി. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​യ 14കാ​ര​ന് പി​ന്നീ​ട് നി​പ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഈ ​നീ​രാ​ളി​പ്പി​ടി​ത്ത​ത്തി​ൽ​നി​ന്ന് ശാ​ശ്വ​ത മോ​ച​ന​മെ​ന്ന​ത് അ​സാ​ധ്യ​മാ​യി. എ​ങ്കി​ലും, ജാ​ഗ്ര​ത വ​ഴി നി​പ​യെ ഒ​രി​ക്ക​ൽ​കൂ​ടി മു​ട്ടു​കു​ത്തി​ക്കാ​ൻ ന​മ്മു​ടെ ആ​രോ​ഗ്യ​വ​കു​പ്പി​നാ​യി.

ഇതിഹാസം വിടചൊല്ലി

ജ്ഞാനപീഠമേറിയ ഇതിഹാസ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗം തീരാനഷ്ടമായി. സാഹിത്യത്തിലെ സൂപ്പർ സ്റ്റാർ ആയ എം.ടിയെ​ പോലെ മറ്റൊരാളില്ല. നാലുകെട്ട് എന്ന ആദ്യ നോവൽ 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്തു. ആറുപതിറ്റാണ്ടിലേറെ നീണ്ട സാഹിത്യ സപര്യയിൽ എം.ടി കീഴടക്കാത്ത ഉയരങ്ങളില്ല. 1996ൽ ​ജ്ഞാ​ന​പീ​ഠം പു​ര​സ്‌​കാ​ര​വും 2005ൽ ​പ​ത്മ​ഭൂ​ഷ​ണും ല​ഭി​ച്ചു. ര​ണ്ടാ​മൂ​ഴം എ​ന്ന കൃ​തി​ക്ക് വ​യ​ലാ​ർ അ​വാ​ർ​ഡും മു​ട്ട​ത്തു​വ​ർ​ക്കി ഫൗ​ണ്ടേ​ഷ​ൻ അ​വാ​ർ​ഡും നേ​ടി. നാ​ലു​കെ​ട്ട്, സ്വ​ർ​ഗം തു​റ​ക്കു​ന്ന സ​മ​യം, ഗോ​പു​ര​ന​ട​യി​ൽ എ​ന്നീ കൃ​തി​ക​ൾ​ക്ക് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡും കാ​ലം എ​ന്ന നോ​വ​ലി​ന് കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡും വാ​ന​പ്ര​സ്ഥ​ത്തി​ന് ഓ​ട​ക്കു​ഴ​ൽ അ​വാ​ർ​ഡും ല​ഭി​ച്ചു.

കാ​ലി​ക്ക​റ്റ്, മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ 1996ൽ ​ഓ​ണ​റ​റി ഡി.​ലി​റ്റ് ബി​രു​ദം ന​ൽ​കി ആ​ദ​രി​ച്ചു. 2005ൽ ​കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ വി​ശി​ഷ്ട‌ാം​ഗ​ത്വം ല​ഭി​ച്ചു. 2008ൽ ​കൊ​ൽ​ക്ക​ത്ത നേ​താ​ജി ഓ​പ​ൺ യൂ​നി​വേ​ഴ്‌​സി​റ്റി ഡി. ​ലി​റ്റ് ന​ൽ​കി ആ​ദ​രി​ച്ചു. തു​ഞ്ച​ൻ സ്‌​മാ​ര​ക സ​മി​തി അ​ധ്യ​ക്ഷ​നും കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി എ​ക്സ‌ി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rewind 2024Major EventsKerala 2024
News Summary - Major News Events In Kerala 2024
Next Story