മകരവിളക്കിന് ഒരാഴ്ച; എരുമേലിയിൽ ഭക്തജനത്തിരക്ക്
text_fieldsകോട്ടയം: മകരവിളക്കിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ എരുമേലിയിൽ വൻ ഭക്തജനത്തിര ക്ക്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരാണ് ഭൂരിപക്ഷവും. എരുമേലിയിൽ പേട്ടതു ള്ളിയ ശേഷം ബസുകളിലും പേരൂത്തോട്-കാളകെട്ടിവഴിയുള്ള കാനനപാതയിലൂടെയുമാണ് തീ ർഥാടകർ സന്നിധാനത്തേക്ക് നീങ്ങുന്നത്.
റെയിൽവേ സ്റ്റേഷനുകളിലും വൻതിരക്കാണ്. സ്പെഷൽ ട്രെയിനുകളിലാണ് തീർഥാടകർ കൂടുതൽ. ശബരിമലയിൽ ശരാശരി ലക്ഷത്തിലധികം ഭക്തർ എത്തുന്നുണ്ടെന്നാണ് െപാലീസിെൻറ കണക്ക്. യുവതികളെത്തുമെന്ന സൂചന ശക്തമായതോടെ എരുമേലിയിലും കാനനപാതകളിലും പമ്പാവാലി-ഇലവുങ്കൽ റൂട്ടിലും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
മകരവിളക്കുവരെ നിരോധനാജ്ഞ നീട്ടിയതിനാൽ പരിശോധനയും ശക്തമാക്കി. ജനുവരി 11നാണ് ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളൽ. എരുമേലി ചന്ദനക്കുടം 10നും. ഇൗദിവസങ്ങളിൽ തിരക്ക് കൂടുമ്പോള്‍ നടപ്പാക്കേണ്ട ക്രമീകരണങ്ങളിലാണ് പൊലീസ്. എരുമേലി-നിലക്കൽ-പമ്പ എന്നിവിടങ്ങളിലും വനമേഖലകളിലും പെരിയാർ-സത്രം-പുല്ലുമേട് മേഖലകളും പൊലീസ് വലയത്തിലാണ്. പുല്ലുമേട് വഴി യുവതികളെത്തുമെന്ന സൂചനകെള തുടർന്ന് അവിടെയും നിരീക്ഷണം ശക്തമാക്കി. മകരവിളക്കുവരെ കൂടുതൽ സുരക്ഷ ഇവിടെയുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.