മകരവിളക്ക്: ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കണം –മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ശബരിമല മകരവിളക്കുമായി ബന്ധപ്പെട്ട് ഇത്തവണ കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. മകരവിളക്ക് മഹോത്സവത്തിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു നിര്‍ദേശം. ഓരോ വകുപ്പും നടത്തിയ മുന്നൊരുക്കങ്ങളും മുഖ്യമന്ത്രി വിലയിരുത്തി. പുല്ലുമേട്, ഉപ്പുപാറ, പാഞ്ചാലിമേട്, പരുന്തന്‍പാറ തുടങ്ങിയ മേഖലകളില്‍ ബാരിക്കേഡുകള്‍ ശക്തമാക്കണമെന്നും മകരവിളക്ക് വീക്ഷിക്കാനെത്തുന്ന ഭക്തര്‍ക്ക് സൗകര്യാര്‍ഥം എല്ലായിടത്തും ലൈറ്റുകള്‍ ഉറപ്പാക്കണമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന് ആവശ്യപ്പെട്ടു.
മകരവിളക്കിനോടനുബന്ധിച്ച് കൂടുതല്‍ പൊലീസുകാരെ സന്നിധാനത്ത് വിന്യസിക്കുമെന്നും ഡി.ജി.പി ലോക്നാഥ് െബഹ്റ അറിയിച്ചു. കുടിവെള്ള ലഭ്യത കൃത്യമായി ഉറപ്പാക്കാന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജലവിഭവവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ചൂടുവെള്ളം ഉള്‍പ്പെടെ കുടിവെള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.
മകരവിളക്ക് കഴിഞ്ഞാലുടന്‍ പമ്പയില്‍ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാന്‍ കെ.എസ്.ആര്.ടി.സി പമ്പ--നിലയ്ക്കല്‍ റൂട്ടില്‍ ചെയിൻ സര്‍വിസുകള്‍ ക്രമീകരിക്കും. ആവശ്യമായ മേഖലകളില്‍ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കാനും അറ്റകുറ്റപ്പണിക്കും നടപടിയായതായി വൈദ്യുതി വകുപ്പ് അറിയിച്ചു. കൂടുതലായി, ആവശ്യമായിവരുന്ന സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കാന്‍ അധികമായി ലൈറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
എമര്‍ജന്‍സി ഓപറേഷന് സെൻററുകള്‍ സജ്ജമാക്കിയതായി ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്, ഡോ. തോമസ് ഐസക്, മാത്യു ടി. തോമസ്, ജി. സുധാകരന്, എം.എം. മണി, ഡോ. കെ.ടി. ജലീല്‍, പി. തിലോത്തമന്, കെ. രാജു തുടങ്ങിയവര്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.