Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകരവിളക്ക്: സ്​പെഷൽ...

മകരവിളക്ക്: സ്​പെഷൽ െട്രയിനുകൾ അനുവദിച്ചു

text_fields
bookmark_border
മകരവിളക്ക്: സ്​പെഷൽ െട്രയിനുകൾ അനുവദിച്ചു
cancel

തിരുവനന്തപുരം: മകരവിളക്കിനോടനുബന്ധിച്ച് ഈ മാസം 12 മുതൽ പ്രത്യേക െട്രയിനുകൾ സർവിസ്​ നടത്തുമെന്ന് സതേൺ റെയിൽവേ അറിയിച്ചു. ഈമാസം 12ന് സർവിസ്​ നടത്തുന്ന റിസർവേഷനില്ലാത്ത പ്രത്യേക െട്രയിൻ ചെന്നൈ എഗ്​മോറിൽനിന്ന്​ രാവിലെ ഏഴിന് പുറപ്പെട്ട് രാത്രി 10.50ന് കൊച്ചുവേളിയിൽ എത്തിച്ചേരും. ഈ മാസം 14ന് രാത്രി 11ന് കൊച്ചുവേളിയിയിൽനിന്ന്​ പുറപ്പെടുന്ന റിസർവേഷനില്ലാത്ത പ്രത്യേക െട്രയിൻ പിറ്റേന്ന് വൈകീട്ട്​ 5.25ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ സ്​റ്റോപ്പുണ്ടാകും. 

ഈ മാസം 12, 15, 19, 22 തീയതികളിൽ  രാവിലെ 5.45ന് കൊല്ലത്തുനിന്ന്​ വിശാഖപട്ടണ​േത്തക്കു തിരിക്കുന്ന സ്​പെഷൽ ഫെയർ െട്രയിൻ പിറ്റേന്ന്​ ഉച്ചക്ക്​ 12.30ന് വിശാഖപട്ടണത്ത് എത്തിച്ചേരും. വിശാഖപട്ടണത്തുനിന്ന്​ തിരികെ കൊല്ലത്തേക്കുള്ള െട്രയിൻ 10, 13, 17, 20 തീയതികളിൽ രാത്രി 11ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 3.45ന് കൊല്ലത്ത് എത്തിച്ചേരും. കായംകുളം, മാവേലിക്കര, ​െചങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്​​റ്റോപ്പുണ്ടാകും. 

മറ്റ്​ െട്രയിനുകൾ
ഈ മാസം 25ന് 10.30ന് ചെന്നൈ സെൻട്രലിൽനിന്ന്​ യാത്ര ആരംഭിക്കുന്ന സ്​പെഷൽ െട്രയിൻ പിറ്റേന്ന് രാവിലെ 10.50ന് എറണാകുളം ജങ്​ഷനിൽ  എത്തിച്ചേരും. പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ എന്നിവിടങ്ങളിൽ സ്​​റ്റോപ്പുണ്ടാകും. ഈ മാസം 28ന് എറണാകുളത്തുനിന്ന്​ വൈകീട്ട്​ ഏഴിന് യാത്ര ആരംഭിക്കുന്ന സുവിധ സ്​പെഷൽ െട്രയിൻ പിറ്റേന്ന് രാവിലെ ഏഴിന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ആലുവ, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്​റ്റോപ്പുണ്ടാകും.

ഈ മാസം 11ന് എറണാകുളം ജങ്​ഷനിൽനിന്ന്​ വൈകീട്ട്​ 7.30ന് പുറപ്പെടുന്ന െട്രയിൻ പിറ്റേന്ന് രാവിലെ 10.30ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. 12ന് രാത്രി 10ന് ചെന്നൈ സെൻട്രലിൽനിന്ന്​ പുറപ്പെടുന്ന സുവിധ സ്​പെഷൽ െട്രയിൻ പിറ്റേന്ന് രാവിലെ ഒമ്പതിന് എറണാകുളം ജങ്​ഷനിൽ എത്തിച്ചേരും. ചെന്നൈ സെൻട്രലിൽനിന്ന്​ ഈ മാസം ഒമ്പത്, 16, 23, ഫെബ്രുവരി രണ്ട്, ഒമ്പത്, 16, 23, 30 തീയതികളിൽ രാത്രി എട്ടിന് പുറപ്പെടുന്ന െട്രയിൻ പിറ്റേന്ന് രാവിലെ 8.45ന് എറണാകുളം ജങ്​ഷനിൽ എത്തിച്ചേരും. അടുത്ത മാസം നാല്, 11, 18, 25, മാർച്ച് നാല്, 11, 18, 25, എപ്രിൽ ഒന്ന്  തീയതികളിൽ വൈകീട്ട്​ ഏഴിന് എറണാകുളം ജങ്​ഷനിൽനിന്ന്​ യാത്ര ആരംഭിക്കുന്ന െട്രയിൻ പിറ്റേന്ന് രാവിലെ 7.20ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsspecial trainsmakaravilakkumalayalam newskerala route
News Summary - Makaravilakku: Special Trains in Kerala Route -Kerala News
Next Story