മകരവിളക്ക് ഉത്സവം: തീർഥാടക തിരക്കിലമർന്ന് ശബരീശ സന്നിധാനം
text_fieldsശബരിമല: തീർഥാടക തിരക്കിലമർന്ന് ശബരീശ സന്നിധാനം. മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ തീർഥാടക തിരക്കിനാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സന്നിധാനം സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച തൊണ്ണൂറ്റി രണ്ടായിരത്തോളം തീർഥാടകരാണ് ദര്‍ശനം നടത്തിയത്.
തിങ്കാഴ്ച വൈകുന്നേരം ആറു മണി വരെ ലഭിച്ച കണക്കനുസരിച്ച് 73,785 പേര്‍ സന്നിധാനത്ത് എത്തി. തീർത്ഥാടക തിരക്ക് വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് പൊലീസ് നിയന്ത്രണങ്ങൾ കടുപ്പിച്ച് തുടങ്ങിയിട്ടുണ്ട് പമ്പയില്‍ നിന്നും എട്ട് മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് ഭക്തര്‍ക്ക് ദര്‍ശനം ലഭിച്ചത്. മരക്കൂട്ടം- ശരംകുത്തി പാതയില്‍ അഞ്ച് മണിക്കൂറില്‍ അധികം നേരം കാത്ത് നില്‍ക്കേണ്ടി വന്നതായും തീർഥാടകര്‍ പറഞ്ഞു.
തീർഥാടക തിരക്കിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍, എരുമേലി എന്നിവിടങ്ങളില്‍ ഭക്തരുടെ വാഹനങ്ങള്‍ പൊലീസ് തിങ്കളാഴ്ച ഉച്ചയോടെ മണിക്കൂറുകളോളം തടഞ്ഞിട്ടിരുന്നു. ഇതേതുടര്‍ന്ന് ഭക്തരും പൊലീസും തമ്മില്‍ വാക്കേറ്റവും ഉണ്ടായി.
7000ല്‍ അധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ അശാസ്ത്രിയ പാര്‍ക്കിങ് സംവിധാനം മൂലം 5000ല്‍ താഴെ വാഹനങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്. ഇതും തീർഥടക വാഹനങ്ങള്‍ റോഡില്‍ പിടിച്ചിടാന്‍ കാരണമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.