മലബാർ സിമൻറ്സ് അഴിമതി: മുംബൈ കമ്പനിയുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsകൊച്ചി: മലബാർ സിമൻറ്സ് അഴിമതിക്കേസിൽ മുംബൈ കമ്പനിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെൻറ് സംഘം കണ്ടുകെട്ടി. കേന്ദ്ര ഭരണ പ്രദേശമായ ദാമനിലെ റിഷി ടെക്ടെക്സിെൻറ ഓഫിസിലാണ് നോട്ടീസ് പതിച്ചത്. ഓഫിസ് കെട്ടിടവും അത് സ്ഥിതി ചെയ്യുന്ന രണ്ടര ഏക്കർ സ്ഥലവും പിടിച്ചെടുത്തു. കോഴിക്കോട്ട് നിന്നുള്ള എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ ദാമനിലെത്തി ഓഫിസ് ഏറ്റെടുത്തതായി അറിയിച്ച് ബോർഡ് സ്ഥാപിക്കുകയായിരുന്നു. ഏകദേശം 67 ലക്ഷം രൂപ മൂല്യമുള്ള വസ്തുക്കളാണിതെന്ന് കണക്കാക്കുന്നു.
2003-08 കാലത്ത് മലബാർ സിമൻറ്സിലേക്ക് ചാക്ക് ഇറക്കുമതി ചെയ്തിരുന്നത് റിഷി ടെക്ടെക്സിൽനിന്നായിരുന്നു. ചാക്ക് ഇറക്കുമതിയിൽ വ്യവസായി വി.എം. രാധാകൃഷ്ണനും ഉദ്യോഗസ്ഥരും ചേർന്ന് അഴിമതി നടത്തിയതായി നേരത്തേ വിജിലൻസ് കണ്ടെത്തിയിരുന്നു. നാലരക്കോടിയുടെ അഴിമതിയിൽ മൂന്നരക്കോടിയും ലഭിച്ചത് രാധാകൃഷ്ണനായിരുെന്നന്നായിരുന്നു നിഗമനം. ഇതിെൻറ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെൻറിെൻറ തുടർനടപടി. കണ്ടുകെട്ടാനുള്ള ശിപാർശ അംഗീകരിച്ച് ഡൽഹി അതോറിറ്റി തുടർനടപടികൾക്ക് നിർദേശം നൽകിയതോടെയാണ് ഉദ്യോഗസ്ഥർ ദാമനിലെത്തിയത്.
മലബാർ സിമൻറ്സ് അഴിമതിയിൽ രാധാകൃഷ്ണെൻറ 23 കോടിയുടെ ആസ്തികൾ കണ്ടുകെട്ടി ഉത്തരവിറക്കിയിരുന്നെങ്കിലും ഹൈകോടതി സ്റ്റേ ചെയ്തിരുന്നു. റിഷി ടെക്ടെക്സ് കണ്ടുകെട്ടിയത് ചൂണ്ടിക്കാട്ടി കോടതിയിലേക്ക് വീണ്ടും നീങ്ങാനൊരുങ്ങുകയാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.