മലബാർ സിമൻറ്സ് അഴിമതി :കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിെൻറ പരിധിയിൽ വരുമെന്ന് എന്‍ഫോഴ്സ്മെൻറ്
text_fieldsകൊച്ചി: മലബാർ സിമൻറ്സുമായി ബന്ധപ്പെട്ട അഴിമതി ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം (മണി ലെന്‍ഡിങ് ആക്ട്) നടപടിക്ക് അർഹമായ കുറ്റകൃത്യമാണെന്ന് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഹൈകോടതിയിൽ. ഇടപാട് നടന്ന കാലത്ത് ഈ കുറ്റകൃത്യങ്ങള്‍ ഷെഡ്യൂള്‍ഡ് പട്ടികയില്‍ വരുന്നതല്ലെങ്കില്‍ പോലും നിക്ഷേപമായോ മറ്റോ ഇതേ തുകയുടെ ആനുകൂല്യങ്ങള്‍ പ്രതികള്‍ക്ക് ഇപ്പോഴും ലഭിക്കുന്നുണ്ട്.
അതിനാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെൻറ് നടപടികള്‍ അനിവാര്യമാെണന്ന് എൻഫോഴ്സ്മെൻറ് കോഴിക്കോട് സബ്സോണൽ ഒാഫിസിലെ ഡെപ്യൂട്ടി ഡയറക്ടർ വി. പ്രവീൺ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. മലബാര്‍ സിമൻറ്സ് ഇടപാടിലെ വിജിലൻസ് കേസിെൻറ പശ്ചാത്തലത്തിൽ തങ്ങൾക്കെതിരായ എൻഫോഴ്സ്മെൻറ് നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ മുംബൈ ഋഷി പാക്കേഴ്സ് മാനേജിങ് ഡയറക്ടര്‍ ഹര്‍ഷദ് ബി. പട്ടേൽ, കരാറുകാരായ എ.ആര്.കെ വുഡ് ആന്‍ഡ് മെറ്റല്‍സ് എക്സി. ഡയറക്ടര്‍ എസ്. വടിവേലു, ഇടനില കമ്പനിയായ പയനീർ എൻറർപ്രൈസസ് മാനേജിങ് പാർട്ണർ ചന്ദ്രമൗലി എന്നിവര്‍ നല്കിയ ഹരജിയിലാണ് വിശദീകരണം.
2004 --07 കാലഘട്ടത്തിൽ മലബാർ സിമൻറ്സിലേക്ക് പാക്കിങ് ബാഗുകൾ വിതരണം ചെയ്തതിൽ 4.59 കോടിയുടെ അധിക തുക കരാറുകാർ കൈപ്പറ്റിെയന്നാണ് വ്യക്തമായിട്ടുള്ളത്. പയനീർ എൻറർപ്രൈസസ് എന്ന ഏജൻസി കമ്പനി രൂപവത്കരിച്ചത് 2003 ആഗസ്റ്റ് ഒന്നിനാണ്. ആഗസ്റ്റ് 12ന് തന്നെ ഋഷി പാക്കേഴ്സിൽനിന്ന് ബാഗ് വിതരണത്തിനുള്ള കരാർ സംഘടിപ്പിച്ചുനൽകാൻ പയനീറിനായി. ഇത്തരമൊരു കമ്പനിയുടെ സൂത്രധാരൻ ഫ്ലൈ ആഷ് അഴിമതിക്കേസിൽ ആരോപണവിധേയനായ വി.എം. രാധാകൃഷ്ണനാണെന്ന് ഹർഷദ് പേട്ടൽ മൊഴി നൽകിയിട്ടുണ്ട്. നിഥിൻ രാധാകൃഷ്ണനും ചന്ദ്രമൗലിയുമായിരുന്നു മാനേജിങ് പാർട്ണർമാർ. മലബാർ സിമൻറ്സ് കമ്പനിയുടെ തൊട്ടടുത്തുള്ള തമിഴ്നാട്ടിലെ രണ്ട് കമ്പനികൾ നൽകുന്നതിനേക്കാൾ 25 ശതമാനം അധിക നിരക്കിലായിരുന്ന മുംബൈ കമ്പനിയിൽനിന്ന് ബാഗുകൾ എത്തിച്ചത്. വിതരണം ചെയ്ത 1.71 കോടി ബാഗുകൾക്ക്, അധികമായി 2.68 രൂപ വീതം അവകാശമുന്നയിച്ച് പണം കൈപ്പറ്റി. ഒരു ബാഗിന് 25 പൈസ നിരക്കിലാണ് പയനീർ കമ്പനിയുമായി ഋഷി പാക്കേഴ്സ് കമീഷൻ കരാർ ഒപ്പിട്ടതെങ്കിലും അതിലേറെ തുക കൈമാറിയതായാണ് ഹര്ഷദിെൻറ മൊഴി.
ഫ്ലൈ ആഷ്, പാക്കിങ് ബാഗ് ഇടപാട് കേസ് വിജിലൻസ് കോടതിയിൽ വിചാരണഘട്ടത്തിലാണ്. വിശദ അന്വേഷണം ആവശ്യമുള്ളതിനാൽ എൻഫോഴ്സ്മെൻറ് നടപടികൾ തടയരുതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ഇടപാട് നടന്നുവെന്ന് പറയുന്ന 2003 --04 കാലഘട്ടത്തില്‍ എന്‍ഫോഴ്സ്മെൻറ് വകുപ്പിന് കേസെടുക്കാന്‍ കഴിയുംവിധം ഷ്യെൂള്‍ഡ് വിഭാഗത്തില്‍ വരുന്നതായിരുന്നില്ല ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളെന്നാണ് ഹരജിക്കാരുടെ വാദം. 2005ന് ശേഷമാണ് ഇവ ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളാവുന്നത്. അതിനാൽ, എന്‍ഫോഴസ്മെൻറ് നടപടികൾ നിലനിൽക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് ആവശ്യം. കേസ് മേയ് 29ന് കോടതി പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.