ശശീന്ദ്രനും മക്കളും മരിച്ചിട്ട് ഏഴുവർഷം; നീതികിട്ടാതെ കുടുംബം
text_fieldsകൊല്ലങ്കോട് (പാലക്കാട്): മലബാർ സിമൻറ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്ര െൻറയും മക്കളുടെയും ദുരൂഹമരണത്തിന് ഏഴുവർഷം പിന്നിട്ടിട്ടും നീതി കിട്ടാത്ത കുടുംബ ം ഇപ്പോഴും നിയമപോരാട്ടത്തിൽ. മലബാർ സിമൻറ്സിലെ കോടികളുടെ അഴിമതിയെ എതിർത്തതിനാ ണ് മുൻ കമ്പനി സെക്രട്ടറി കൊല്ലങ്കോട് നെന്മേനി സ്വദേശി വി. ശശീന്ദ്രനും മക്കളായ വിവേകും വ്യാസും ദുരൂഹസാഹചര്യത്തിൽ കഞ്ചിക്കോട് കുരുടിക്കാട്ടിലെ വീട്ടിൽ കൊല്ലപ്പെട്ടത്. 2011 ജനുവരി 24നായിരുന്നു സംഭവം. മരണത്തിന് പിന്നിൽ അഴിമതിക്കാരുടെ കൈകളാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന തങ്ങളെ അന്വേഷണ ഉദ്യോഗസ്ഥരും അവഗണിക്കുന്നതായി ബന്ധുക്കൾ പറയുന്നു. ശശീന്ദ്രെൻറ ഭാര്യ ടീനയും കഴിഞ്ഞവർഷം മരിച്ചു.
ശശീന്ദ്രെൻറ പിതാവ് വേലായുധനും സഹോദരൻ സനൽ കുമാറുമാണിപ്പോൾ നീതിക്കായി സമരം തുടരുന്നത്. സർക്കാറിെൻറ നീതിനിഷേധ സമീപനം മൂലം ഇൗ കേസും മലബാർ സിമൻറ്സ് അഴിമതിക്കേസുകളും അട്ടിമറിക്കപ്പെടുകയാണെന്ന് സഹോദരൻ ഡോ. വി. സനൽ കുമാർ പറഞ്ഞു.ദുരൂഹമരണത്തിന് കാരണമായ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബവും ആക്ഷൻ കൗൺസിലും 2011ലും 2015ലും നൽകിയ ഹരജികൾ കോടതിയിൽനിന്നുപോലും മോഷ്ടിക്കപ്പെട്ടു. ഇക്കാര്യം കോടതി കണ്ടെത്തിയിട്ടും പ്രതികളെ രക്ഷിക്കാനും കേസ് അട്ടിമറിക്കാനും ഉന്നതതല നീക്കം സജീവമാണെന്ന് അദ്ദേഹം ആരോപിച്ചു. നിയമപോരാട്ടവും സമരവും തുടരും. മുഖ്യപ്രതി വി.എം. രാധാകൃഷ്ണനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാത്തതിനാൽ നിലവിൽ സമർപ്പിച്ച സി.ബി.ഐ കുറ്റപത്രം തള്ളിയിരുന്നു. വീണ്ടും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 2015ൽ സമർപ്പിച്ച ഹരജിയും തുടർനടപടികളില്ലാതെ കിടക്കുകയാണ്.
രഹസ്യങ്ങൾ അറിയാവുന്ന ശശീന്ദ്രെൻറ ഭാര്യ ടീന, മലബാർ സിമൻറ്സ് ഗേറ്റ് കീപ്പർ, ശശീന്ദ്രെൻറ അയൽവാസിയായിരുന്ന കമ്പനി ഉദ്യോഗസ്ഥൻ, രണ്ടാംപ്രതിപ്പട്ടികയിൽ ഉൾപ്പെട്ട സൂര്യനാരായണെൻറ സഹോദരൻ സതീന്ദ്രകുമാർ എന്നിവരുടെ ദുരൂഹമരണങ്ങളിലും അന്വേഷണമില്ലെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. മലബാർ സിമൻറ്സ് അഴിമതി കുറ്റാന്വേഷണ ഏജൻസി കണ്ടുകെട്ടിയത് അട്ടിമറിക്കാനും നീക്കം നടക്കുന്നുണ്ട്. 2019 ജനുവരി 26ന് കൊല്ലങ്കോട് നെന്മേനിയിലെ ശശീന്ദ്രെൻറ തറവാട്ടുവീട്ടിൽ െവച്ച് രാവിെല 10.30ന് ശശീന്ദ്രൻ അനുസ്മരണ സമ്മേളനം പ്രമുഖരെ പങ്കെടുപ്പിച്ച് നടത്തുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ കെ. മണികണ്ഠൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.