മലബാർ സിമന്‍റ്സ് അഴിമതി: വി.എം രാധാകൃഷ്ണന്‍റെ കോടികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി
text_fieldsകൊച്ചി: മലബാർ സിമൻറ്സ് അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വി.എം രാധാകൃഷ്ണെൻറ പേരിലുള്ള കോടികൾ വില വരുന്ന സ്വത്തുക്കൾ എൻഫോഴ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സർക്കാർ നിശ്ചയിച്ച മൂല്യം അനുസരിച്ച് 1,99,84,200 രൂപയുടെ സ്വത്തുകൾ കണ്ടുകെട്ടിയെന്നാണ് എൻഫോഴ്മെൻറ് ഡയക്ററേറ്റിന്റെ ഉത്തരവിൽ പറയുന്നത്. എന്നാൽ, സ്വത്തുകളുടെ നിലവിലെ വിപണിമൂല്യം സർക്കാർ നിശ്ചയിച്ചതിനും പതിന്മടങ്ങ് വരും.
പാലക്കാട്ട് മുനിസിപ്പാലിറ്റിയിലെ പിരായീരിയിലെ 25 സെന്‍റ്, 24 സെന്‍റ്, 44 സെന്‍റ്, 21 സെന്‍റ് സ്ഥലങ്ങൾ, കൽപ്പറ്റ വില്ലേജിലെ 12 സെന്‍റ് സ്ഥലം, പാലക്കാട്ടെ കുന്നന്നൂരിലെ 21 സെന്‍റ് സ്ഥലം, വടക്കന്തറ പട്ടിക്കരയിലെ 79.20 സെന്‍റ് സ്ഥലം, തിരുവനന്തപുരം വില്ലേജിലെ 2.77 ചതുരശ്രമീറ്റർ സ്ഥലം, കൽപ്പറ്റ പെരുന്തട്ട എസ്റ്റേറ്റിലെ 5 ഏക്കർ 15 സെന്‍റ് സ്ഥലം, പാലക്കാട്ടെ ഹോട്ടൽ സൂര്യ റെസിഡൻസ്, വൈത്തിരി വെള്ളാരംകുന്നിലെ സൂര്യ കാസിൽ എന്നീ സ്ഥാവരസ്വത്തുകളാണ് കണ്ടുകെട്ടിയത്.
2004 മുതൽ 2008 വരെ മലബാർ സിമൻറ്സിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സ്വത്ത് കണ്ടുകെട്ടൽ നടപടി. ഇതിന് മുന്നോടിയായി രാധാകൃഷ്ണന്‍റെ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കോഴിക്കോട് വിഭാഗം ശേഖരിച്ച് ഡൽഹി വിഭാഗത്തിന് കൈമാറിയിരുന്നു. നേരത്തെ രാധാകൃഷ്ണെൻറയും അദ്ദേഹത്തിെൻറ ബിനാമികളുടെയും പേരിലുള്ള വീടുകളിലും സ്ഥാപനങ്ങളിലും ഇ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയിരുന്നു.
അതേസമയം, എൻഫോഴ്സ്മെന്‍റ് നടപടിയെ കുറിച്ച് അറിയില്ലെന്ന് വി.എം രാധാകൃഷ്ണൻ പ്രതികരിച്ചു. രണ്ടു കോടിയുടെ സ്വത്തിൽ ക്രയവിക്രയം പാടില്ലെന്ന് ചൂണ്ടിക്കാട്ടി നോട്ടീസ് ലഭിച്ചത് ആഗസ്റ്റിലാണ്. 23 കോടി രൂപയുടെ സ്വത്ത് പിടിച്ചെടുക്കുമെന്ന അറിയിപ്പ് ഇതുവരെ തനിക്ക് ലഭിച്ചിട്ടില്ല. എൻഫോഴ്സ്മെന്‍റ് നടപടി കോടതിയിലൂടെ നേരിടുമെന്നും രാധാകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്വത്ത് കണ്ടുകെട്ടാനുള്ള ഉത്തരവിന്‍റെ പകർപ്പ്
മലബാര്‍ സിമന്‍റ്സിനു വേണ്ടി വി.എം. രാധാകൃഷ്ണന്‍ എം.ഡിയായ എ.ആര്‍.കെ വുഡ് ആന്‍ഡ് മെറ്റല്‍ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് ഒമ്പതു വര്‍ഷത്തേക്ക് കരാറുണ്ടാക്കി ഫ്ലൈ ആഷ് ഇറക്കുമതി ചെയ്തതില്‍ 23 കോടികളുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. മലബാര്‍ സിമന്‍റ്സ് കരാര്‍ വ്യവസ്ഥകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എ.ആര്‍.കെ വുഡ് ആന്‍ഡ് മെറ്റല്‍സ് 52.45 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്‍റി പിന്‍വലിച്ചതാണ് കേസിനിടയാക്കിയത്.
ഫ്ലൈ ആഷ് ഇറക്കുമതിയിലെ തര്‍ക്കങ്ങള്‍ തൂത്തുക്കുടി കോടതി പരിധിയിലാണ് വരുകയെന്ന് കരാറില്‍ വ്യവസ്ഥയുണ്ടെന്നിരിക്കെ മലബാര്‍ സിമന്‍റ്സ് എം.ഡിയും ലീഗല്‍ ഓഫിസറും ഗൂഢാലോചന നടത്തി പാലക്കാട് കോടതിയില്‍ കേസ് നല്‍കി. തുടര്‍ന്നാണ് കനറാ ബാങ്കിലെ 50 ലക്ഷം രൂപയുടെ ബാങ്ക് ഗാരന്‍റിയും 2.45 ലക്ഷം രൂപ പലിശയും പിന്‍വലിച്ചത്. രാധാകൃഷ്ണനടക്കം ഏഴു പേരാണ് പ്രതികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.