Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാർ സിമൻറ്​സ്​:...

മലബാർ സിമൻറ്​സ്​: ഹരജികൾ ഡിവിഷൻ ബെഞ്ചിന്​

text_fields
bookmark_border
മലബാർ സിമൻറ്​സ്​: ഹരജികൾ ഡിവിഷൻ ബെഞ്ചിന്​
cancel

െകാച്ചി: മലബാർ സിമൻറ്​സ്​ അഴിമതിക്കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജികൾ ഡിവിഷൻ ബെഞ്ചിലേക്ക്​. ഹരജികൾ പൊതുതാൽപര്യ സ്വഭാവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ സിംഗിൾ ബെഞ്ച് ഹരജികൾ ചീഫ്​ ജസ്​റ്റിസിന്​ വിടുകയായിരുന്നു.

ശശീന്ദ്ര​​െൻറയും രണ്ട്​ മക്കളു​െടയും ദുരൂഹ മരണം സംബന്ധിച്ച്​ നടക്കുന്ന സി.ബി.​െഎ അന്വേഷണത്തിൽ കമ്പനിയിലെ ക്രമക്കേട്​ സംബന്ധിച്ച്​ വിജിലൻസ്​ അന്വേഷിക്കുന്ന അഞ്ച്​ കേസുകളുംകൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട്​ ഒാൾ കേരള ആൻറി കറപ്​ഷൻ ആൻഡ്​​ ഹ്യൂമൺ റൈറ്റ്​സ് പ്രൊട്ടക്​ഷൻ കൗൺസിൽ, ശശീന്ദ്ര​​െൻറ പിതാവ്​ വേലായുധൻ മാസ്​റ്റർ, ജനകീയ ആക്​ഷൻ കൗൺസിൽ വൈസ്​ ചെയർമാൻ ജോയ്​ കൈതാരം എന്നിവർ നൽകിയ ഹരജികളും മലബാർ സിമൻറ്​സിലെ ചില ഡയറക്​ടർമാർക്കെതിരായ പ്രോസിക്യൂഷൻ നടപടികൾ പിൻവലിക്കാനുള്ള 2012 ​െഫബ്രുവരിയിലെ ഉത്തരവ്​ റദ്ദാക്കണമെന്ന ഹരജിയുമാണ്​ കോടതിയുടെ പരിഗണനയിലുള്ളത്​.

മലബാർ സിമൻറ്​സ്​ ഇ​േൻറണൽ ഒാഡിറ്ററും ​െസ​ക്രട്ടറിയുമായിരുന്ന ശശീന്ദ്ര​​െൻറ മരണവുമായി ബന്ധപ്പെട്ട്​ അന്വേഷണം നടത്തുന്ന സി.ബി.​െഎ സംഘം കേസിൽ പ്രതിയായ രാധാകൃഷ്​ണ​​െൻറ വീട്ടിലും ഒാഫിസിലും നടത്തിയ പരിശോധനയിൽ 36 രഹസ്യ രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിൽനിന്ന്​ വിജിലൻസി​​െൻറ അന്വേഷണം കാര്യക്ഷമമായിരുന്നില്ലെന്ന്​ വ്യക്തമാണെന്ന്​ ഹരജിക്കാർ ചൂണ്ടിക്കാട്ടി.  സി.ബി.​െഎക്ക്​ ലഭിച്ച രഹസ്യ രേഖകൾ ക്രമക്കേട്​ അന്വേഷിക്കുന്ന വിജിലൻസിന്​ കിട്ടാതെ പോയതെന്തെന്ന്​ കോടതി വാക്കാൽ ചോദിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtvigilancekerala newsmalabar cementsmalayalam news
News Summary - Malabar Cements Scam - High Court Criticize Vigilance - Kerala News
Next Story