മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ: മുസ്ലിംകളെപ്പറ്റി ഒരിക്കലും മാറാത്ത പൊതുബോധം -ഉണ്ണി ആര്
text_fieldsകോഴിക്കോട്: മുസ്ലിംകളെപ്പറ്റിയുള്ള തെറ്റായ പൊതുബോധമാണ് കേരള ജനതയെ നയിക്കുന്നതെന്ന് എഴുത്തുകാരൻ ഉണ്ണി ആര്. മലബാര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിൽ, ടോമി മാത്യുവിന്റെ ‘മുസ്ലിം സുഹൃത്തിന്; മുസ്ലിം സുഹൃത്തില്‍ താൽപര്യമുള്ളവര്ക്കും’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വരത വീഴുന്നിടത്ത് മതേതരത്വം വലിയ നുണയാണെന്നും സമൂഹത്തില്‍ നിരവധി മാറ്റങ്ങള്‍ സംഭവിച്ചെങ്കിലും നമ്മുടെ പൊതുബോധമിപ്പോഴും മാറ്റങ്ങൾ സ്വീകരിക്കാന്‍ പ്രാപ്തമാവുന്നില്ലെന്നും ഉണ്ണി ആർ പറഞ്ഞു. ഏകമാനമായ മുസ്ലിം പ്രതിനിധാനങ്ങള്‍ക്കെതിരെയുള്ള തിരുത്താണ് പുസ്തകമെന്നും ഭൂരിപക്ഷ ഹിന്ദുത്വവാദം സൃഷ്ടിച്ച മുസ്ലിം വാര്‍പ്പു മാതൃകകളെ തിരുത്തുകയാണ് ലക്ഷ്യമെന്നും ടോമി മാത്യു പറഞ്ഞു. പി.കെ. പാറക്കടവ് സംസാരിച്ചു. കോഴിക്കോട് കടപ്പുറത്ത് ബുക്പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന പരിപാടിയിൽ എൺപതോളം സെഷനുകളിലായി മുന്നൂറോളം വിശിഷ്ടാതിഥികൾ സംവദിക്കും.തിര, തുറ, തീരം എന്നീ മൂന്ന് വേദികളിലാണ് പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.