മലബാർ മെഡിക്കൽ കോളജ്: 10 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കാൻ മേൽനോട്ടസമിതി സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: ക്രമപ്രകാരമല്ലാതെ 2016-17 അധ്യയനവർഷം കോഴിക്കോട് മലബാർ മെഡിക്കൽ കോളജിൽ 10 വിദ്യാർഥികൾ പ്രവേശനം നേടിയത്റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രവേശന മേൽനോട്ട സമിതി സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരായ എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവർ അടങ്ങുന്ന ബെഞ്ച് ഏപ്രിൽ 10ന് ഇത് പരിഗണിക്കും.
കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിലെ 2016-17 അധ്യയന വർഷം ചട്ടവിരുദ്ധമായി പ്രേവശനം നേടിയ 180 വിദ്യാർഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്ന ഒാർഡിനൻസ് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി റദ്ദാക്കിയത്. 10 വിദ്യാർഥികളിൽ ആറു പേർ എൻ.ആർ.െഎ േക്വാട്ടയിലും നാലു പേർ മാനേജ്മെൻറ് േക്വാട്ടയിലുമാണ് പ്രവേശനം നേടിയത്. തങ്ങളുടെ പ്രവേശനം റദ്ദാക്കിയ പ്രവേശന മേൽനോട്ട സമിതിയുടെ നടപടി അംഗീകരിച്ച ഹൈകോടതി വിധിെക്കതിരെ 10 വിദ്യാർഥികളും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതിൽ കോടതി അഭിപ്രായം തേടിയതിനു മറുപടിയായി മേൽനോട്ട സമിതി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രവേശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.
10 വിദ്യാർഥികളും പ്രവേശനത്തിന് ഒാൺലൈനായി അേപക്ഷിച്ചിരുന്നില്ല എന്നും കോളജ് മാനേജ്മെൻറുമായി ഒത്തുകളിക്കുകയായിരുന്നു എന്നും മേൽനോട്ട സമിതി ചൂണ്ടികാട്ടി. മേൽനോട്ട സമിതി അംഗീകരിച്ച കോളജിെൻറ പ്രോസ്പെക്ടസ് പ്രകാരം നിഷ്കർഷിച്ച സമയപരിധിക്കുള്ളിൽ വിദ്യാർഥികൾ രേഖകൾ സമർപ്പിച്ചിരുന്നില്ല. ഒാൺലൈൻ അപേക്ഷ അടക്കം നൽകിയില്ല.
മാനദണ്ഡങ്ങൾ ലംഘിച്ചു. ഇടുക്കി അൽ അസ്ഹർ മെഡിക്കൽ കോളജിൽ പ്രവേശനത്തിന് ഒാൺലൈനായി അപേക്ഷിക്കാത്ത വിദ്യാർഥികൾക്ക് അനുകൂലമായി ആദ്യം ഹൈകോടതി വിധിെച്ചങ്കിലും പിന്നീട് അത് പിൻവലിെച്ചന്നും മേൽനോട്ട സമിതി പറയുന്നു.
അതേസമയം, സ്പോട്ട് അഡ്മിഷൻ ആയതിനാൽ റെഗുലർ അഡ്മിഷൻ പോലെ ഒാൺലൈൻ ആയി അപേക്ഷിക്കേണ്ടതില്ലെന്നാണ് വിദ്യാർഥികൾ ഹരജിയിൽ പറയുന്നത്. പ്രവേശന മേൽനോട്ട സമിതി അംഗീകരിച്ച കോളജ് പ്രോസ്പെക്ടസ് പ്രകാരമുള്ള രേഖകൾ എല്ലാം സമയപരിധിക്കുള്ളിൽതന്നെ സമർപ്പിച്ചിരുന്നുവെന്നുമാണ് വിദ്യാർഥികളുടെ വാദം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.