മലബാര്‍ മില്‍മ ഫാം ടൂറിസം രംഗത്തേക്കും
text_fieldsകോഴിക്കോട്: ഫാം ടൂറിസം രംഗത്തും ചുവടുവെക്കാനൊരുങ്ങി മലബാര്‍ മില്‍മ. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ദേശീയ തലത്തില്‍ മികച്ച ക്ഷീരസംഘത്തിനുള്ള ഗോപാല്‍ രത്‌ന പുരസ്‌കാരം കരസ്ഥമാക്കിയ പുല്‍പള്ളി ക്ഷീരസംഘം, സംസ്ഥാനതലത്തിലെ മികച്ച ക്ഷീരസംഘമായ മൈക്കാവ് സംഘം, സംസ്ഥാനതലത്തില്‍ മികച്ച സംഘം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഓമശ്ശേരി ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറി കേശവന്‍ നമ്പൂതിരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ (എം.ആര്‍.ഡി.എഫ്) ആണ് ഫാം ടൂറിസം പദ്ധതി നടപ്പാക്കുന്നത്. വയനാട് ജില്ലയിലെ മില്‍മ ഡെയറി, ഡെയറി ഫാമുകള്‍, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള പാക്കേജാണ് തുടക്കത്തില്‍ നടപ്പാക്കുന്നത്. ഭക്ഷണം, താമസം, യാത്ര എന്നിവയുള്‍പ്പെടെ പ്രീമിയം, മോഡറേറ്റ്, മീഡിയം എന്നിങ്ങനെ മൂന്നു കാറ്റഗറികളിലുള്ള പാക്കേജുകളാണുണ്ടാവുക. വൈകാതെ ഇതര ജില്ലകള്‍കൂടി പാക്കേജുകള്‍ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.