മലബാർ സമരം: സീതിക്കോയ തങ്ങളുടെ ഫോട്ടോയും കണ്ടെത്തി
text_fieldsമണ്ണാർക്കാട് (പാലക്കാട്): മലബാർ സമരനായകൻ കുമരംപുത്തൂർ സീതിക്കോയ തങ്ങളുടെ ഫോട്ടോയും 100 വർഷങ്ങൾക്ക് ശേഷം പുറത്തുവന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്ഥാപിച്ച മലയാള രാജ്യത്തിെൻറ ഗവർണറായിരുന്നു തങ്ങൾ. വാരിയൻകുന്നത്തിെൻറ ഫോട്ടോ കണ്ടെത്തിയ ഫ്രഞ്ച് ആർക്കൈവിൽ നിന്ന് തന്നെയാണ് ഈ ഫോട്ടോയും കണ്ടെത്തിയത്. 82 വയസ്സുള്ള പേരമകൻ കോയക്കുട്ടി തങ്ങൾ ഉൾപ്പെടെയുള്ളവർ അവർ നേരിൽ കണ്ട, സീതിക്കോയ തങ്ങളുടെ സഹോദരൻ ഇമ്പിച്ചിക്കോയ തങ്ങളുടെയും മറ്റും രൂപസാദൃശ്യം വെച്ച് ഫോട്ടോ സ്ഥിരീകരിച്ചു.
സീതിക്കോയ തങ്ങളെ അന്വേഷിച്ചെത്തിയ ബ്രിട്ടീഷ് പട്ടാളം പള്ളിക്കുന്നിൽ നടത്തിയ റൂട്ട് മാർച്ചും തുടർന്നുണ്ടായ വെടിവെപ്പുമെല്ലാം ചരിത്രത്തിെൻറ ഭാഗമാണ്. 1922ൽ മലപ്പുറം കോട്ടക്കുന്നിൽ സീതിക്കോയ തങ്ങളെയും വാരിയംകുന്നത്ത ്കുഞ്ഞഹമ്മദ് ഹാജിയെയും ചെമ്പ്രശ്ശേരി തങ്ങളെയും ബ്രിട്ടീഷ് പട്ടാളം വെടിവെച്ച് കൊലപ്പെടുത്തിയെന്നും കാളപ്പാടൻ അലി അധികാരിയുടെ നേതൃത്വത്തിൽ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചെന്നുമാണ് ചരിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.