ട്രെയിനുകൾ റദ്ദാക്കി, റോഡുകളിൽ വെള്ളം കയറി; മലബാർ മേഖലയിൽ ഗതാഗതം താളംതെറ്റി
text_fieldsകൊച്ചി: സംസ്ഥാനത്തിെൻറ വിവിധയിടങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ ട്രെയിൻ ഗതാഗതം മ ൂന്നാം ദിവസവും സ്തംഭിച്ചു. ഷൊര്‍ണൂര്‍, പാലക്കാട്, കോഴിക്കോട് വഴിയുള്ള ട്രെയിന്‍ ഗതാഗത ം പുനഃസ്ഥാപിക്കാനായില്ല. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിെല വിവിധ സര്‍വിസുകളാണ് റെയില്‍വേ റദ്ദാക്കിയത്. ദീര്‍ഘദൂര, പാസഞ്ചര്‍ ട്രെയിനുകള്‍ അടക്കം 52 സര ്വിസുകള് റദ്ദാക്കി.
അവധികൂടെ കണക്കിലെടുത്ത് യാത്രക്കാർക്കുണ്ടായ ബുദ്ധിമുട് ട് ലഘൂകരിക്കാൻ കെ.എസ്.ആര്.ടി.സി വിവിധ ഡിപ്പോകളില്‍നിന്ന് അധിക സര്‍വിസ് നടത്തി. മല ബാർ ഭാഗത്തേക്കുള്ള ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. കായംകുളം-ആലപ്പുഴ-എറണാ കുളം വഴി വെള്ളിയാഴ്ച നിര്‍ത്തിെവച്ച ട്രെയിന്‍ സര്‍വിസ് ശനിയാഴ്ച പുനരാരംഭിച്ചു. തിരുവനന്തപുരത്തുനിന്നുള്ള ഇതരസംസ്ഥാന സര്‍വിസുകള്‍ പലതും തിരുെനല്‍വേലി വഴി തിരിച്ചുവിട്ടു.
അതേസമയം, തിരുവനന്തപുരത്തുനിന്നും മംഗളൂരുവിൽനിന്നും മഴക്കെടുതി കാര്യമായി ബാധിക്കാത്ത റൂട്ടുകളിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വിസുകൾ നടത്തി. എറണാകുളം-തൃശൂര്‍, തിരുവനന്തപുരം-എറണാകുളം, കോഴിക്കോട്-മംഗളൂരു റൂട്ടുകളിൽ പ്രത്യേക സര്‍വിസുകൾ നടത്തി. തിരുവനന്തപുരത്തുനിന്ന് കോട്ടയം വഴി തൃശൂര്‍ വരെ ഏതാനും ഹ്രസ്വദൂര സര്‍വിസുകളും ഒരുക്കി. മഴക്ക് ശമനമുണ്ടാകുന്നതിെൻറ അടിസ്ഥാനത്തിൽ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്ന് റെയില്‍വേ അധികൃതർ പറഞ്ഞു.
നിശ്ചലം ഷൊർണൂർ സ്റ്റേഷൻ
ഷൊർണൂർ: റെയിൽവേ ജങ്ഷനിലൂടെ ട്രെയിൻ ഗതാഗതം ഏതാണ്ട് പൂർണമായും മുടങ്ങി. ഷൊർണൂർ-നിലമ്പൂർ പാതയിൽ പാസഞ്ചർ ട്രെയിനുകൾ മാത്രം സർവിസ് നടത്തി. മഴ കാരണം ഷൊർണൂർ സ്റ്റേഷൻ വഴി ഇതാദ്യമായാണ് ഗതാഗതം പൂർണമായി മുടങ്ങുന്നത്. ഷൊർണൂർ മുതൽ കോഴിക്കോട് വരെ ഒരു ട്രെയിനും സർവിസ് നടത്തിയില്ല. കോഴിക്കോടിനും മംഗലാപുരത്തിനുമിടയിൽ രണ്ട് പാസഞ്ചറുകളാണ് ഓടിക്കാനായത്.
കുർള നേത്രാവതി എക്സ്പ്രസ് കോഴിക്കോട് വരെ ഓടിക്കാൻ ശ്രമം നടത്തിയെങ്കിലും പയ്യന്നൂർ വരെ മാത്രമാണ് യാത്ര നടത്താനായത്. ഈ ട്രെയിൻ തിരിച്ച് കണ്ണൂരിലെത്തി യാത്ര അവസാനിപ്പിച്ചു. മലബാർ എക്സ്പ്രസിെൻറ സമയത്ത് താത്കാലികമായി കോഴിക്കോട് വരെ ഒരു ട്രെയിൻ ഓടിക്കാനും ശ്രമമുണ്ട്.
ഞായറാഴ്ച റദ്ദാക്കുന്ന സര്‍വിസുകള്‍
കൊച്ചി: ഞായറാഴ്ച സർവിസ് നടത്തേണ്ട തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ (22208) എ.സി എക്സ്പ്രസ്, എറണാകുളം-ചെന്നൈ സെന്‍ട്രല്‍ സ്പെഷല്‍ ട്രെയിന്‍ (06038), ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം വീക്ക്ലി എക്സ്പ്രസ് (12697) സര്‍വിസുകള്‍ പൂര്‍ണമായും റദ്ദാക്കി.
തിരുവനന്തപുരം-ഗോരഖ്പൂര്‍ രപ്തിസാഗര്‍ എക്സ്പ്രസ് (12512) തിരുവനന്തപുരത്തിനും കോയമ്പത്തൂരിനും ഇടയിലും ആലപ്പുഴ ധന്‍ബാദ് എക്സ്പ്രസ് (13352) ആലപ്പുഴക്കും കോയമ്പത്തൂരിനും ഇടയിലും സര്‍വിസ് നടത്തില്ല. പകരം ഇരുട്രെയിനും കോയമ്പത്തൂരില്‍നിന്ന് യാത്ര ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.