മലബാർ സമര ഓൺലൈൻ ക്വിസ് മത്സരം
text_fieldsകോഴിക്കോട്: മലബാർ സമരം പ്രമേയമാക്കി മലർവാടി- ടീൻ ഇന്ത്യയുടെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്ക് എസ്.ഐ.ഒ കേരള ഓൺലൈൻ മെഗാ ക്വിസ് മത്സരം സംഘടിപ്പിക്കും. നാലു മുതൽ പത്താം ക്ലാസ് വരെയുള്ളവർക്ക് പങ്കെടുക്കാം. ഇന്ത്യയിലുള്ള വിദ്യാർഥികൾക്ക് ജനുവരി 30നും പ്രവാസി വിദ്യാർഥികൾക്ക് 28നുമാണ് മത്സരം. മലബാർ സമര പോരാട്ടങ്ങളുടെ സമഗ്ര ആവിഷ്കാരമായ 'മാപ്പിള ഹാൽ' എന്ന ആപ്പിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ചോദ്യങ്ങളുണ്ടാവുക.
മത്സരത്തിൽ പങ്കെടുക്കുന്നതിന് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നോ ആപ്പിൾ സ്റ്റോറിൽനിന്നോ മാപ്പിള ഹാൽ അപ്പ് ഡൗൺലോഡ് ചെയ്ത് അതിൽതന്നെ രജിസ്റ്റർ ചെയ്യാം. ആപ്പിലെ 'more' ഓപ്‌ഷനിൽ ക്വിസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാണ്.
നാലു മുതൽ ഏഴുവരെ ക്ലാസുകളിലെ വിദ്യാർഥികൾ ജൂനിയർ കാറ്റഗറിയിലും എട്ടു മുതൽ പത്തു വരെ ക്ലാസുകളിലുള്ളവർ സീനിയർ കാറ്റഗറിയിലുമാണ് പങ്കെടുക്കേണ്ടത്.
ഒരു ലക്ഷം രൂപ വില വരുന്ന സമ്മാനങ്ങൾ നൽകും. 26ന് രജിസ്ട്രേഷൻ അവസാനിക്കും. രജിസ്റ്റർ ചെയ്യാനുള്ള ലിങ്കുകൾ: Android https://play.google.com/store/apps/details?id=org.siokerala.mappilahaal, iOS app Store https://apps.apple.com/in/app/mappilahaal/id1598267590, Website https://mappilahaal.com.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.