മലബാർ ഇനി വാഹന വകുപ്പിെൻറ കാമറ വലയത്തിൽ
text_fieldsകോഴിക്കോട്: വാഹനാപകടം കുറക്കുന്നതിെൻറയും ഗതാഗതരംഗം കാര്യക്ഷമമാക്കുന്നതി െൻറയും ഭാഗമായി മലബാർ മേഖല ഇനി മോേട്ടാർ വാഹന വകുപ്പിെൻറ കാമറക്കണ്ണുകളുടെ നിരീ ക്ഷണ വലയത്തിൽ. ദേശീയ പാത 66ൽ മലബാറിൽ മാത്രം 80 ഹൈസ്പീഡ് കാമറകളാണ് വാഹനവകുപ്പ് സ ്ഥാപിച്ചത്. ഇൗ കാമറകൾ ബന്ധിപ്പിച്ച ഉത്തരമേഖല കൺട്രോൾ റൂം ചൊവ്വാഴ്ച കോഴിക്കേ ാട് ചേവായൂരിൽ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ ദേശീയപാതക്ക് പുറമെ സംസ്ഥാന പാതകളിലും ഹൈസ്പീഡ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
അമിതേവഗം അടക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ കൺട്രോൾ റൂമിൽനിന്നുതന്നെ കണ്ടെത്തി ഹൈേവകളിൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് വിവരം നൽകാനും നടപടിയെടുക്കാനും ഇതിലൂടെ കഴിയും.
സംസ്ഥാനത്തെ രണ്ടാമത്തെ നിരീക്ഷണ കൺട്രോൾ റൂമാണ് കോഴിക്കോട് പ്രവർത്തനം തുടങ്ങുന്നത്. നിലവിൽ എറണാകുളത്ത് മാത്രമാണ് കൺട്രോൾ റൂം. വാളയാർ-വടക്കഞ്ചേരി പ്രധാന റോഡുകളിലെ കാമറകൾ എറണാകുളത്തെ കൺട്രോൾ റൂമുമായാണ് ബന്ധിപ്പിച്ചിരുന്നത്. ഇവിടെ 37 കാമറകളാണ് പ്രവർത്തിച്ചിരുന്നത്. ഇവ കോഴിക്കോട്ടുള്ള കൺട്രോൾ റൂമുമായും ബന്ധിപ്പിച്ചു.
വിദേശരാജ്യങ്ങളിൽ മാത്രം നടപ്പായ ആധുനിക രീതിയിലുള്ള ഹൈസ്പീഡ് സെൻസർ കാമറകൾ ഇന്ത്യയിൽ ആദ്യമായാണ് റോഡുകളിൽ സ്ഥാപിക്കുന്നതെന്ന് എൻഫോഴ്സ്മെൻറ് ആർ.ടി.ഒ പി.എം. ഷബീർ പറഞ്ഞു. മലബാറിലെ എല്ലാ പ്രധാന റോഡുകളിലും താമസിയാതെ കൂടുതൽ ആധുനിക കാമറകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. വിശദ റിപ്പോർട്ട് അധികൃതർക്ക് സമർപ്പിക്കുമെന്നും എൻഫോഴ്സ്മെൻറ് ആർ.ടി.ഒ അറിയിച്ചു. ഹെവി വാഹന പരിശോധന കേന്ദ്രത്തിെൻറയും നവീകരിച്ച കോഴിക്കോട് ആർ.ടി.ഒ ഒാഫിസിെൻറ ഉദ്ഘാടനവും ചൊവ്വാഴ്ച നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.