പ്ലസ് വൺ: മലബാറിൽ സീറ്റ് കൂേട്ടണ്ട സാഹചര്യമില്ലെന്ന് സർക്കാർ
text_fieldsമലപ്പുറം: മലബാർ മേഖലയിൽ പ്ലസ് വൺ പ്രവേശനത്തിന് സീറ്റുകൾ വർധിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. പി. ഉബൈദുല്ല എം.എൽ.എയുെട ഉപക്ഷേപത്തിനുള്ള മറുപടിയിലാണ് സർക്കാർ നിയമസഭയിൽ നിലപാട് വ്യക്തമാക്കിയത്. നിലവിൽ അനുവദിച്ചിരിക്കുന്നതും വർധന വരുത്തിയിരിക്കുന്നതുംകൂടി കണക്കാക്കിയാൽ മലബാറിൽ കൂടുതൽ സീറ്റുകൾ അനുവദിക്കേണ്ട സാഹചര്യം നിലനിൽക്കുന്നില്ല.
അപേക്ഷിച്ച എല്ലാ കുട്ടികൾക്കും പ്രവേശനം ലഭ്യമാക്കും. വിദ്യാർഥികൾ ഒരേ സമയം പ്ലസ് വണ്ണിനും വി.എച്ച്.എസ്.ഇക്കും ഡിേപ്ലാമക്കും അപേക്ഷിക്കാറുണ്ട്. ജില്ല അതിർത്തിയിലുള്ള കുട്ടികൾ പ്ലസ് വണ്ണിന് ഒന്നിലധികം ജില്ലകളിലും അപേക്ഷ നൽകാറുണ്ടെന്നും ഇതാണ് അപേക്ഷകളുടെ ആധിക്യത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.
സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സിലബസുകളിൽ പത്താംതരം വിജയിച്ചവർ പ്ലസ് വണ്ണിന് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇവർ എല്ലാവരും സംസ്ഥാന സിലബസിലേക്ക് മാറാറില്ല. 2017-18ൽ മലബാർ മേഖലയിൽ നിന്ന് 261768 വിദ്യാർഥികളാണ് പത്താംക്ലാസ് വിജയിച്ചത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പ്ലസ് വൺ, വി.എച്ച്.എസ്.ഇ ബാച്ചുകളിൽ 20 ശതമാനം മാർജിനൽ സീറ്റ് വർധന വരുത്തിയിട്ടുണ്ട്. ഇതിെൻറ ഫലമായി മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളുടെ എണ്ണം 232165 ആയും വി.എച്ച്.എസ്.ഇ സീറ്റുകളുടെ എണ്ണം 11550 ആയും വർധിച്ചു. ഐ.ടി.ഐ/പോളിടെക്നിക് സീറ്റുകളും ലഭ്യമാണ്. ഉപരിപഠനത്തിന് യോഗ്യത നേടിയ വിദ്യാർഥികളുടെ എണ്ണത്തിന് ആനുപാതികമായി സീറ്റുകൾ വർധിപ്പിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
സർക്കാർ കണക്ക് തെറ്റെന്ന് എം.എൽ.എ
അൺ എയ്ഡഡിലെ സീറ്റുകളുടെ കണക്കുകൂടി ചേർത്താണ് മന്ത്രി മലബാറിൽ പത്താംക്ലാസ് വിജയിച്ച മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിന് അവസരമുണ്ടെന്ന് വാദിക്കുന്നതെന്ന് പി. ഉബൈദുല്ല എം.എൽ.എ. അൺ എയ്ഡഡിലെ ഉയർന്ന ഫീസും ഡൊണേഷനും താങ്ങാൻ പാവപ്പെട്ട കുട്ടികൾക്ക് സാധ്യമല്ല. തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലെ അര ലക്ഷത്തിലധികം വിദ്യാർഥികൾ സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് പഠിക്കുന്നത് പൊതുവിദ്യാലയങ്ങളിൽ ഉപരിപഠനത്തിന് അവസരമിെല്ലന്നതിന് തെളിവാണെന്നും എം.എൽ.എ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.