മലമ്പുഴ ഉദ്യാനത്തിൽ സന്ദർശകർക്ക് ഇൻഷുറൻസ് പരിരക്ഷ
text_fieldsപാലക്കാട്: മലമ്പുഴ ഉദ്യാനത്തിൽ സന്ദർശനത്തിനെത്തുന്നവർക്ക് ഇനി മുതൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ടിക്കറ്റെടുത്ത് പ്രവേശിക്കുന്നവർക്ക് കയറാൻ അനുമതിയുള്ള ഇടങ്ങളിൽ അപകടം സംഭവിച്ചാൽ മാത്രമാണ് പരിരക്ഷ ലഭിക്കുക. 125 ഏക്കറോളം വിസ്തൃതിയുണ്ടെങ്കിലും പ്രധാന ഉദ്യാനം, മാംഗോ ഗാർഡൻ, യക്ഷി പാർക്ക്, കുട്ടികളുടെ പാർക്ക്, ഡാം ടോപ് എന്നിവിടങ്ങളിലാണ് പ്രവേശന അനുമതിയുള്ളത്. കുട്ടികൾക്ക് 10 രൂപയും മുതിർന്നവർക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ഇതിൽനിന്ന് ഒന്നര രൂപയാണ് ഇൻഷുറൻസ് പ്രീമിയമായി കണക്കാക്കുന്നത്. ചികിത്സചെലവുകൾക്ക് പരമാവധി 50,000 രൂപ വരെ ലഭിക്കും. മാതാപിതാക്കൾ ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ കൈക്കുഞ്ഞുങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
തടയണക്കുള്ളിൽ ഇറങ്ങുന്നതും കുളിക്കുന്നതും നിരോധിച്ചിട്ടുണ്ട്. പരിരക്ഷ പദ്ധതിയുടെ ഉദ്ഘാടനം ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ മേയ് മൂന്നിന് വൈകീട്ട് അഞ്ചിന് ഉദ്യാനത്തിന് മുന്നിൽ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.