Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലമ്പുഴ, പോത്തുണ്ടി...

മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകൾ തുറന്നു; പ്രദേശത്ത് ജാഗ്രതാ നിർദേശം

text_fields
bookmark_border
മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകൾ തുറന്നു; പ്രദേശത്ത് ജാഗ്രതാ നിർദേശം
cancel

പാലക്കാട്: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മലമ്പുഴ, പോത്തുണ്ടി അണക്കെട്ട് തുറന്നു. ഒമ്പതു മണിയോടെ നാലു ഷട്ടറുകൾ അഞ്ച് സെന്‍റീമീറ്റർ ഉയർത്തിയാണ് മലമ്പുഴ അണക്കെട്ടിൽ നിന്ന് ജലം ഒഴുക്കിയത്.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ മലമ്പുഴ, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകൾ തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചിരുന്നു. ഇക്കാര്യം ജില്ലാ കലക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.

മലമ്പുഴയിൽ 113.59 മീറ്ററും പോത്തുണ്ടിയിൽ 106.2 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്. മലമ്പുഴയിൽ 115.06 മീറ്ററും പോത്തുണ്ടിയിൽ 108.204 മീറ്ററുമാണ് പരമാവധി സംഭരണ ശേഷി.

ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെരിങ്ങൽക്കുത്ത്, ഷോളയാർ, തമിഴ്നാടിന്‍റെ പറമ്പിക്കുളം എന്നീ അണക്കെട്ടുകൾ തുറന്നിരുന്നു. തമിഴ്നാട്ടിലെ പറമ്പിക്കുളം തുറന്നതോടെ 1600 ക്യുസെക്സ് വെള്ളമാണ് പെരിങ്ങൽകുത്തിലേക്ക് ഒഴുകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainMalampuzha Dam
Next Story