മലമ്പുഴ സീറ്റ് ജനതാദളിന് നൽകിയതിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം
text_fieldsമലമ്പുഴ: യു.ഡി.എഫ് മലമ്പുഴ മണ്ഡലം ഭാരതീയ നാഷനൽ ജനതാദളിന് വിട്ടുനൽകിയതിനെതിരെ കോൺഗ്രസ് പ്രതിഷേധം. മലമ്പുഴയിൽ നേമം ആവർത്തിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം.
നിരവധി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി റോഡിലിറങ്ങി. നേതൃത്വത്തിനെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
കോൺഗ്രസ് മത്സരിച്ചുവരുന്ന സീറ്റാണ് മലമ്പുഴ. പാലക്കാട് മൂന്ന് സീറ്റുകളാണ് ഘടക കക്ഷികൾക്ക് വിട്ടുനൽകിയത്. എന്തിനുവേണ്ടിയാണ് ചെറിയ ഘടകകക്ഷിയായ ഭാരതീയ നാഷനൽ ജനതാദളിന് സീറ്റ് നൽകിയതെന്നാണ് ഉയരുന്ന ചോദ്യം. പാലക്കാട് ഡി.സി.സിയിൽ ശരിയായ രീതിയിലല്ല സീറ്റ് ചർച്ചയെന്ന വിമർശനം നേരത്തേ ഉയർന്നിരുന്നു. ഇത് ആവർത്തിച്ചാണ് പ്രതിഷേധം.
2016ൽ നേമത്ത് ഒ. രാജഗോപാലിനെതിരെ ദുർബല സ്ഥാനാർഥിയെ നിർത്തിയ അതേ നടപടിയാണ് മലമ്പുഴയിലും ആവർത്തിക്കുന്നതെന്നാണ് ഉയരുന്ന വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.