വൈദികർെക്കതിരായ ലൈംഗികാരോപണത്തിൽ മൗനം വെടിഞ്ഞ് ഒാർത്തഡോക്സ് സഭ
text_fieldsകോട്ടയം: സഭയിലെ വൈദികർെക്കതിരെ ഉയർന്ന ലൈംഗികാരോപണം വൻചർച്ചയാകുന്നതിനിടെ മൗനം വെടിഞ്ഞ് ഒാർത്തഡോക്സ് സഭ. പരാതി ലഭിെച്ചന്ന് സ്ഥിരീകരിച്ച സഭനേതൃത്വം, ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും കുറ്റം തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. സഭയിലെ അഞ്ച് വൈദികർക്ക് വീട്ടമ്മയായ യുവതിയുമായി ബന്ധമുണ്ടെന്നാരോപിച്ച് സഭാംഗമായ ഭർത്താവ് രംഗത്ത് എത്തിയതോടെയാണ് സംഭവം പുറത്തായത്. ഇത് വൻവിവാദമായതോടെ പരാതിയുയർന്ന അഞ്ച് വൈദികരെയും അന്വേഷണവിധേയമായി സഭനേതൃത്വം സസ്പെൻഡ് ചെയ്തെങ്കിലും ഇവരെ ചുമതലകളിൽനിന്ന് മാറ്റിനിർത്താനുള്ള കാരണം വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെയാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നതായി കാണിച്ച് സഭനേതൃത്വം വാർത്തക്കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
സഭയിലെ ചില വൈദികരെ സംബന്ധിച്ച് ഉന്നയിക്കപ്പെട്ട ആരോപണങ്ങളെക്കുറിച്ച് സഭ-ഭദ്രാസന തലങ്ങളിെല സംവിധാനത്തിൽ സഭച്ചട്ടങ്ങൾ അനുസരിച്ച് വ്യക്തവും കൃത്യവും പക്ഷപാതരഹിതവുമായവിധം വിശദ അന്വേഷണം നടന്നുവരുകയാണെന്നും കുറ്റം തെളിഞ്ഞാൽ ഉചിത ശിക്ഷണനടപടികൾ എടുക്കുമെന്നും വാർത്തക്കുറിപ്പിൽ പറയുന്നു. കുറ്റക്കാരെന്ന് തെളിഞ്ഞാൽ അവരെ സംരക്ഷിക്കാനോ നിരപരാധികളെ ശിക്ഷിക്കാനോ മുതിരില്ല. ആരോപണം ഉന്നയിച്ചവർക്ക് ഇത് തെളിയിക്കുന്നതിന് അവസരവും കുറ്റാരോപിതർക്ക് അർഹമായ സാമാന്യനീതിയും ലഭ്യമാക്കും. ഉൗഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നത് ഗുണകരമായ പ്രവണതയല്ല. ഇക്കാര്യത്തിൽ സഭാവിശ്വാസികൾക്കും പൊതുസമൂഹത്തിനുമുള്ള ആശങ്ക ഉൾക്കൊള്ളുെന്നന്നും സഭാവക്താവ് അറിയിച്ചു.
നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികർക്കും തുമ്പമൺ, ഡല്‍ഹി ഭദ്രാസനങ്ങളിലെ ഓരോ വൈദികർക്കുമെതിരെയാണ് തിരുവല്ല മല്ലപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ ഭർത്താവ് രംഗത്തെത്തിയത്. ഇദ്ദേഹം ഭദ്രാസന മെത്രാപ്പോലീത്തമാർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിരുന്നില്ല. തുടർന്ന് കാതോലിക്ക ബാവക്ക് പരാതി നൽകുകയായിരുന്നു. വിവാഹത്തിനുമുമ്പുണ്ടായിരുന്ന അവിഹിതബന്ധം കുമ്പസാരത്തിനിെട ഇതിലൊരു വൈദികനോട് വെളിപ്പെടുത്തിയെന്നും ഇക്കാര്യം ഭർത്താവിനെ അറിയിക്കുമെന്ന് പറഞ്ഞ് അദ്ദേഹം വീട്ടമ്മയെ ലൈംഗികചൂഷണത്തിന് വിധേയമാക്കുകയായിരുെന്നന്നാണ് ആരോപണം. മറ്റുള്ളവർക്കും വിവരം കൈമാറി. അവരും ഉപയോഗിെച്ചന്നും ഭർത്താവ് ആരോപിക്കുന്നു. ഇക്കാര്യങ്ങൾ വിവരിക്കുന്ന ഭർത്താവിെൻറ ഫോണ്‍ സംഭാഷണ ശബ്ദരേഖ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എട്ടുപേർ യുവതിയെ ചൂഷണം ചെയ്െതന്നും അഞ്ചുപേരുടെ മൊബൈൽ ചാറ്റിങ് ഉൾപ്പെെടയുള്ള തെളിവുകൾ കൈയിലുണ്ടെന്നും സംഭാഷണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.