Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലങ്കര സഭ തർക്കം:...

മലങ്കര സഭ തർക്കം: മുഖ്യമന്ത്രിയുടെ മധ്യസ്ഥ ചർച്ച ഇന്ന്

text_fields
bookmark_border
മലങ്കര സഭ തർക്കം: മുഖ്യമന്ത്രിയുടെ മധ്യസ്ഥ ചർച്ച ഇന്ന്
cancel

കോ​ല​ഞ്ചേ​രി: മ​ല​ങ്ക​ര സ​ഭ ത​ർ​ക്ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ധ്യ​സ്ഥ ച​ർ​ച്ച തി​ങ്ക​ളാ​ഴ്ച ന​ട​ക്കും. രാ​വി​ലെ 10ന് ​യാ​ക്കോ​ബാ​യ വി​ഭാ​ഗ​വു​മാ​യും വൈ​കീ​ട്ട്​ മൂ​ന്നി​ന് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​വു​മാ​യു​മാ​ണ്​ ച​ർ​ച്ച.ഡോ. ​തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ്, ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്, ഡോ. ​കു​ര്യാ​ക്കോ​സ് മാ​ർ തെ​യോ​ഫി​ലോ​സ് എ​ന്നി​വ​ർ യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചും ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ്, ഡോ. ​തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ്, ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രി​ഗോ​റി​യോ​സ് എ​ന്നി​വ​ർ ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചും ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

സ​ഭ​ക​ളു​ടെ യോ​ജി​പ്പി​ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പ​ച്ച​ക്കൊ​ടി കാ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​താ​കും പ്ര​ധാ​ന അ​ജ​ണ്ട​യെ​ന്നാ​ണ് വി​വ​രം. 2017 ജൂ​ലൈ മൂ​ന്നി​ലെ സു​പ്രീം​കോ​ട​തി വി​ധി​യോ​ടെ​യാ​ണ് ഇ​ട​വേ​ള​ക്ക് ശേ​ഷം മ​ല​ങ്ക​ര​യി​ലെ യാ​ക്കോ​ബാ​യ-​ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​വും സം​ഘ​ർ​ഷ​വും രൂ​ക്ഷ​മാ​യ​ത്. വി​ധി ന​ട​പ്പാ​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​തി​നോ​ട​കം 45 പ​ള്ളി​ക​ളാ​ണ് യാ​ക്കോ​ബാ​യ വി​ഭാ​ഗ​ത്തി​ന് ന​ഷ്​​ട​മാ​യ​ത്. സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണം ന​ട​ത്ത​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് യാ​ക്കോ​ബാ​യ വി​ഭാ​ഗം പ​ര​സ്യ പ്ര​തി​ഷേ​ധ​ത്തി​നി​റ​ങ്ങി​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ച​ർ​ച്ച​ക്ക് തീ​രു​മാ​നി​ച്ച​ത്.

ച​ർ​ച്ച​യി​ൽ പ്ര​തീ​ക്ഷ –ഡോ. തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ്

കോ​ല​ഞ്ചേ​രി: അ​നു​ര​ഞ്ജ​ന ച​ർ​ച്ച​ക​ൾ ഫ​ല​വ​ത്താ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഡോ. ​തോ​മ​സ് മാ​ർ അ​ത്ത​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി വി​ധി അ​നു​സ​രി​ച്ച് ഇ​രു വി​ഭാ​ഗ​ങ്ങ​ളും ഒ​ന്നാ​യി പോ​കു​ക​യാ​ണ് ന​ല്ല മാ​ർ​ഗ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി അ​ധി​കാ​രം കൈ​മാ​റ​ണം –യാ​ക്കോ​ബാ​യ സ​ഭ

കോ​ല​ഞ്ചേ​രി: ല​യ​നം അ​ജ​ണ്ട​യി​ലി​ല്ലെ​ന്ന് യാ​ക്കോ​ബാ​യ സ​ഭ നേ​തൃ​ത്വം. ഇ​ട​വ​ക​ക​ളി​ൽ ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി ഭൂ​രി​പ​ക്ഷ​ത്തി​ന് അ​ധി​കാ​രം കൈ​മാ​റ​ണം. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണം ന​ട​ത്ത​ണം. ഇ​താ​ണ് ത​ർ​ക്കം പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ട​ത്. -സ​ഭ വൈ​ദി​ക ട്ര​സ്​​റ്റി ഫാ. ​സ്ലീ​ബ പോ​ൾ വ​ട്ട​വേ​ലി​ൽ, അ​ൽ​മാ​യ ട്ര​സ്​​റ്റി സി.​കെ. ഷാ​ജി ചു​ണ്ട​യി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief MinistermediationMalankara Sabha dispute
Next Story