മലങ്കരസഭാ തർക്കം: മുഖ്യമന്ത്രിയുടെ അനുരഞ്ജന ചർച്ചയും വഴിമുട്ടി
text_fieldsകോലഞ്ചേരി: മലങ്കരസഭാ തർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ മധ്യസ്ഥതയിൽ ആരംഭിച്ച അനുരഞ്ജന ചർച്ച യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങളുടെ കടുംപിടിത്തംമൂലം അനിശ്ചിതത്വത്തിലായി. മുഖ്യമന്ത്രി ഇരു സഭാ പ്രതിനിധികളെ ഒരുമിച്ചിരുത്തി മൂന്നുവട്ടവും ഒറ്റക്കിരുത്തി ഒരുവട്ടവും ചർച്ച നടത്തിയിരുന്നു.
എന്നാൽ, സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒരുമിച്ച് പോകണമെന്ന നിലപാടിൽ ഓർത്തഡോക്സ് പക്ഷവും രണ്ടായി പിരിയണമെന്ന നിലപാടിൽ യാക്കോബായ പക്ഷവും ഉറച്ചുനിന്നതോടെയാണ് തുടർനീക്കം വഴിമുട്ടിയത്. ഇേതതുടർന്ന് കഴിഞ്ഞ ദിവസം നടന്ന ചർച്ചക്കൊടുവിൽ ഇരുവിഭാഗത്തോടും സ്വന്തം നിലയിൽ ചർച്ച തുടരാൻ മുഖ്യമന്ത്രി നിർദേശിച്ചതായാണ് വിവരം.
ഓർത്തഡോക്സ് വിഭാഗം മുന്നോട്ടുെവച്ച സഭാ യോജിപ്പെന്ന നിർദേശത്തോട് അനുകൂലമായി പ്രതികരിക്കാമെന്ന സൂചന യാക്കോബായ വിഭാഗത്തിലെ ചില പ്രമുഖർ നേരേത്തതന്നെ ഭരണനേതൃത്വത്തിന് നൽകിയിരുന്നു. ഇേതതുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇരുവിഭാഗെത്തയും ചർച്ചക്ക് വിളിച്ചത്.
എന്നാൽ, സഭകൾ യോജിക്കുെന്നന്ന പേരിൽ ഇക്കാര്യം ദൃശ്യമാധ്യമങ്ങളിൽ വാർത്തയായതോടെ വിശ്വാസികളിൽ ഒരുവിഭാഗം യോജിപ്പിനെതിരെ നേതൃത്വേത്താട് പ്രതിഷേധവുമായി രംഗത്തുവന്നു. സഭക്കുള്ളിൽ വിവാദം ശക്തമായതോടെ ചർച്ചയിൽ സഭ യോജിപ്പിനില്ലെന്ന കാര്യം യാക്കോബായ നേതൃത്വം മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചതായാണ് വിവരം.
2017 ജൂലൈ മൂന്നിലെ സുപ്രീംകോടതി വിധിയെത്തുടർന്ന് മലങ്കരസഭാ തർക്കം രൂക്ഷ ക്രമസമാധാന പ്രശ്നമായി മാറിയതോടെയാണ് സർക്കാർ നേരിട്ട് അനുരഞ്ജന നീക്കം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.