മലങ്കര സഭാതർക്കം: പാത്രിയാർക്കീസിന്റെ കത്തിനോട് പ്രതികരിക്കാനില്ലെന്ന് ഒാർത്തഡോക്സ് സഭ
text_fieldsകോട്ടയം: മലങ്കര സഭാതർക്കം ശാശ്വതമായി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കാതോലിക്ക ബാവയുമായി കൂടിക്കാഴ്ചക്ക് സന്നദ്ധത അറിയിച്ചുള്ള പാത്രിയാർക്കീസിെൻറ കത്തിനോട് തൽക്കാലം പ്രതികരിക്കേണ്ടെന്ന നിലപാടിൽ ഒാർത്തഡോക്സ് സഭ. ചൊവ്വാഴ്ച കേരളത്തിലെത്തുന്ന യാക്കോബായ സഭ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അേപ്രം രണ്ടാമൻ പാത്രിയാർക്കീസ് ബാവ കഴിഞ്ഞ ദിവസമാണ് കൂടിക്കാഴ്ചക്ക് താൽപര്യം അറിയിച്ച് ഒാർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കബാവക്ക് കത്തയച്ചത്. ഇതിനെ നിർണായക നീക്കമെന്ന് യാക്കോബായ വിഭാഗം വിശേഷിപ്പിക്കുേമ്പാൾ തണുപ്പൻ മട്ടിലാണ് ഒാർത്തഡോക്സ് വിഭാഗത്തിെൻറ പ്രതികരണം.
പാത്രിയാർക്കീസുമായുള്ള ചർച്ച സുപ്രീംകോടതി വിധിയിലൂടെ ലഭിച്ച മേൽക്കൈ നഷ്ടമാക്കുമെന്ന വിലയിരുത്തലിലാണ് ഒാർത്തഡോക്സ് സഭ. സമാധാനത്തിന് എതിരല്ലെന്നും ഭരണഘടനയും സുപ്രീംകോടതി വിധിയും അംഗീകരിച്ചുള്ള ചർച്ചക്കാണ് പ്രസക്തിയെന്നുമാണ് ഇവരുെട നിലപാട്. ഇത് അംഗീകരിച്ച് പാത്രിയാർക്കീസ് ബാവ ചർച്ചക്ക് തയാറാകുമോയെന്ന് വ്യക്തമാക്കുകയാണ് ആദ്യം വേണ്ടതെന്നും ഒാർത്തഡോക്സ് സഭ വക്താക്കൾ പറയുന്നു.
കഴിഞ്ഞ സർക്കാറിെൻറ കാലത്തും മുമ്പും നിരവധി ചർച്ച നടത്തിയതാണ്. എന്നാൽ, ചർച്ചയിലെ തീരുമാനങ്ങളെല്ലാം യാക്കോബായ വിഭാഗം ഏകപക്ഷീയമായി ലംഘിച്ചു. ഇൗസാഹചര്യം നിലനിൽക്കെ ആരുമായും ചർച്ച നടത്തിയിട്ട് കാര്യമില്ല. പ്രശ്നങ്ങൾ വഷളാക്കാനാണ് പാത്രിയാർക്കീസിെൻറ കേരള സന്ദർശനമെന്ന സംശയവും ഇതിെനാപ്പം ഇവർ പങ്കുവെക്കുന്നു.
നേരത്തേ കേരളത്തിലെത്തുന്ന പാത്രിയാർക്കീസ് ബാവയുമായി കൂടിക്കാഴ്ചക്ക് ഒരുക്കമല്ലെന്ന് കാതോലിക്കബാവ വ്യക്തമാക്കിയിരുന്നു. നേരേത്ത താൻ വിദേശത്ത് പാത്രിയാർക്കീസിനെ കണ്ടിരുന്നതായും ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ദേഹവുമായുള്ള ചർച്ചക്ക് പ്രസക്തിയില്ലെന്നുമായിരുന്നു കാതോലിക്കബാവ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. സമാനനിലപാടിൽ തന്നെയാണ് സഭാനേതൃത്വവും.
മലങ്കര സഭ തർക്കത്തിൽ ചർച്ചകൾ അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഒാർത്തഡോക്സ് സഭയിലെ വിവിധ സമിതികൾ കാതോലിക്കബാവയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇൗസാഹചര്യത്തിൽ ബാവയുെട തീരുമാനമാകും അന്തിമം. ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിക്കാൻ അദ്ദേഹം തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.