മലപ്പുറത്ത് ബീഫ് നിരോധനം പ്രസംഗിക്കാൻ ധൈര്യമുണ്ടോ?; ബി.ജെ.പിയോട് ശിവസേന
text_fieldsകോഴിക്കോട്: ബി.ജെ.പി ബീഫിന് എതിരല്ലെന്ന മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീപ്രകാശിന്‍റെ പരാമർശത്തിനെതിരെ ശിവസേന മുഖപത്രം സാമ്ന. നല്ല ബീഫ് എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന പ്രസ്താവനയാണ് ശിവസേനയുടെ വിമർശനത്തിന് വഴിവെച്ചത്.
മറ്റ് സംസ്ഥാനങ്ങളിൽ ഗോവധ നിരോധനത്തെ കുറിച്ച് പറയുന്നവർ മലപ്പുറത്ത് ബീഫ് നിരോധിക്കുമെന്ന് എന്തു കൊണ്ട് പറയുന്നില്ല. അങ്ങനെ പറയാൻ ബി.ജെ.പിക്ക് ധൈര്യമുണ്ടോ?. മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ച് പറയാത്തത് എന്തു കൊണ്ടെന്നും സാമ്ന ചോദിക്കുന്നു.
ബീഫ് വിഷയത്തില്‍ ബി.ജെ.പിക്ക് ഇരട്ടത്താപ്പാണെന്ന് സാമ്നയിലെ ലേഖനം കുറ്റപ്പെടുത്തി. ഒരോ സംസ്ഥാനത്തും ബി.ജെ.പി അവസരവാദ നിലപാട് സ്വീകരിക്കുന്നു. വോട്ട് നേടാനുള്ള പ്രീണനത്തിന്‍റെ ഭാഗമാണിത്. ഇതേ ഇരട്ടത്താപ്പാണ് ഗോവയിലും ബി.ജെ.പിക്കുള്ളത്.
അധികാരത്തിലേറിയ ശേഷം മനോഹർ പരീക്കർ ഗോവയിൽ ബീഫ് നിരോധിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന പ്രസ്താവനയും സാമ്നയിലെ ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഗോവധക്കാരെ മാത്രമല്ല കർഷകരുടെ ആത്മഹത്യയുടെ കാരണക്കാരെ തൂക്കിലേറ്റണമെന്നും ലേഖനം ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.