മലപ്പുറം സ്ഫോടനം: പരപ്പന ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ
text_fieldsമഞ്ചേരി: മലപ്പുറം കലക്ടറേറ്റ് വളപ്പിൽ നടന്ന സ്ഫോടനക്കേസിൽ നേരത്തേ അറസ്റ്റിലായ അഞ്ചു പ്രതികളിൽ ജയിൽമാറ്റം ആവശ്യപ്പെട്ട മൂന്നുപേരുടെ ഹരജി മഞ്ചേരി ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ഇൗമാസം 18ന് പരിഗണിക്കും. പ്രതികൾ വിയ്യൂർ സെൻട്രൽ ജയിലിലാണ് ഇപ്പോഴുള്ളത്. ഇവർ പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാറ്റം ചോദിച്ചിരിക്കുന്നത്. മധുര ഇസ്മയിൽപുരം അബ്ബാസലി (27), മധുര കെ.പുത്തൂർ വിശ്വനാഥ നഗർ സാംസൺ കരീം രാജ (23), മധുര നെൽപട്ട പള്ളിവാസൽ ദാവൂദ് സുലൈമാൻ (23), മധുര തയിർമാർക്കറ്റ് ഷംസുദ്ദീൻ (26), ആന്ധ്ര അത്തിക്കുളം കെ. പുത്തൂർ മുഹമ്മദ് അയ്യൂബ് എന്നിവരാണ് നേരത്തേ അറസ്റ്റിലായവർ. അഞ്ചുപേരെയും രണ്ടു തവണകളിലായി 17 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ നൽകിയിരുന്നു. പ്രതികളെ തിങ്കളാഴ്ച കോടതിയിൽ തിരികെ നൽകി.
കേസിൽ ഇപ്പോൾ അറസ്റ്റിലായ മധുര ശിവകാശി സ്ട്രീറ്റ് 124ലെ അബൂബക്കർ (40), മധുര ഈസ്റ്റ് വേളി സ്ട്രീറ്റിലെ അബ്ദുറഹ്മാൻ (27) എന്നിവരെ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരാക്കി. ഇവരെയും റിമാൻഡ് ചെയ്ത് വിയ്യൂർ ജയിലിലേക്ക് അയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.